13-November-2023 -
By. health desk
കൊച്ചി : സംസ്ഥാനത്ത് സുരക്ഷിതമായ രീതിയില്‍ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ആരോഗ്യസംരക്ഷണ സ്ഥാപനങ്ങള്‍ക്ക് ഐ.എം.എ നേതൃത്വത്തിലുള്ള ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന് ഗോസ് ഇക്കോഫ്രണ്ട്ലി (ഇമേജ്) ഏര്‍പ്പെടുത്തിയ പരിസ്ഥിതി മിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. 50 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രി വിഭാഗത്തില്‍ കോട്ടയം, പാല മാര്‍സ്ലീവ മെഡിസിറ്റി ഒന്നാം സ്ഥാനം നേടിയപ്പോള്‍ പാലക്കാട് പി.കെ ദാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം.
50 കിടക്കകളില്‍ താഴെയുള്ള ആശുപത്രി വിഭാഗത്തില്‍ കാസര്‍കോഡ് ചിറ്ററയ്ക്കല്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ ഒന്നാം സ്ഥാനവും കൊല്ലം തൃക്കടവ് സി.എച്ച്.സി രണ്ടാം സ്ഥാനവും നേടി. ഒ.പി, ഡേ കെയര്‍ ക്ലിനിക് വിഭാഗത്തില്‍ തൃശൂര്‍ ഗോസായിക്കുന്ന് യു.പി.എച്ച്.സി ഒന്നാം സ്ഥാനവും ആലപ്പുഴ മിസ്പാ മെഡികെയര്‍ രണ്ടാം സ്ഥാനവും , ലബോറട്ടറി വിഭാഗത്തില്‍ കോഴിക്കോട് അശ്വിനി ഡയഗ്നോസ്റ്റിക് സര്‍വ്വീസ് ഒന്നാം സ്ഥാനവും, തിരുവനന്തപുരം ഗിരിജാസ് ലബോറട്ടറി രണ്ടാം സ്ഥാനവും, ദന്തല്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ തിരുവനന്തപുരം എസ്.എന്‍ ദന്തല്‍ ക്ലിനിക് ഒന്നാം സ്ഥാനവും, കാസര്‍കോഡ് സിറ്റി മെഡിക്കല്‍ സെന്റര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്ക്കുളള്ള പുരസ്ക്കാരങ്ങള്‍ തിരുവല്ലയില്‍ നടന്ന ഐ.എം.എ സംസ്ഥാന സമ്മേളനത്തില്‍ വെച്ച് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.സുള്‍ഫി നൂഹു വിതരണം ചെയ്തു. സെക്രട്ടറി ഡോ.ജോസഫ് ബെനവന്‍, ഐ.എം.എ ഇമേജ് ചെയര്മാന് ഡോ.എബ്രാഹം വര്‍ഗ്ഗീസ്,ഇമേജ് സെക്രട്ടറി ഡോ.കെ.പി ഷറഫുദ്ദീന് തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനത്തിന് അര്‍ഹരായവര്‍ക്കും ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനത്തിനും അര്‍ഹരായ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ ഐ.എം.എ ഇമേജ് നടത്തന്ന സമ്മേളനത്തില്‍ വിതരണം ചെയ്യുമെന്ന ഇമേജ് ചെയര്മാന് ഡോ.എബ്രാഹം വര്‍ഗ്ഗീസ്, സെക്രട്ടറി ഡോ. കെ.പി ഷഫുദ്ദീന് എന്നിവര്‍ പറഞ്ഞു.