20-November-2023 -
By. health desk
കൊച്ചി: നാഷണല്‍ ഡയബറ്റിക് നേത്രരോഗ ബോധവല്‍ക്കരണ മാസാചരണ്ത്തോടനുബന്ധിച്ച് ഇന്ത്യയിലെ സീസ് ഗ്രൂപ്പ് മെഡിക്കല്‍ ടെക്നോളജി (എംഇഡി) ഡിവിഷനുമായി ചേര്‍ന്ന് പ്രമേഹ നേത്രരോഗങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന പ്രശ്നങ്ങളെ ചെറുക്കുന്നതില്‍ ബോധവല്‍ക്കരണവുമായി രംഗത്ത്.
2023ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഇന്ത്യ ഡയബറ്റിസ് (ICMR INDIAB) പഠനം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 10.1 കോടി കേസുകളുമായി, ആഗോളതലത്തില്‍ ഇന്ത്യ പ്രമേഹത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണെന്ന് സീസ് ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.ഡയബറ്റിക് റെറ്റിനോപ്പതിയുടെ പ്രശ്നം പരിഹരിക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യയിലൂടെ പ്രമേഹബാധിതരായ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും സീസ് മെഡിക്കല്‍ ടെക്നോളജി വിഭാഗം പ്രതിജ്ഞാബദ്ധമാണ്. നേരത്തേ കണ്ടെത്തുന്നതിലും നിരീക്ഷണത്തിലും സീസ് റെറ്റിന വര്‍ക്ക്ഫ്ലോ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിലയിരുത്തല്‍, പഠനം, ആസൂത്രണം, ചികിത്സ, പരിശോധന എന്നിങ്ങനെ വിവിധ ഘട്ടങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
പ്രമേഹത്തിന്റെ സങ്കീര്‍ണതയായ ഡയബറ്റിക് റെറ്റിനോപ്പതി (ഡിആര്‍) കാഴ്ച നഷ്ടപ്പെടാനുള്ള പ്രധാന കാരണമാണ്. പ്രമേഹമുള്ളവരില്‍ അഞ്ചില്‍ ഒരാള്‍ക്ക് ഒരു പരിധിവരെ ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ട്, ഇത് ഇന്ത്യയില്‍ 13 ദശലക്ഷം ആളുകളെ ബാധിക്കുന്നു, 6.5 ദശലക്ഷം ആളുകള്‍ ഡിആര്ന്റെ കാഴ്ചഭീഷണി രൂപത്തെ അഭിമുഖീകരിക്കുന്നു. ഈ സ്ഥിതിവിവരക്കണക്കുകള്‍ ഡിആര്‍ ഫലപ്രദമായി രോഗനിര്‍ണ്ണയത്തിനും കൈകാര്യം ചെയ്യുന്നതിനുമുള്ള നൂതന സാങ്കേതികവിദ്യയുടെ അടിയന്തരാവസ്ഥ ഉയര്‍ത്തിക്കാട്ടുന്നു.40 വയസ്സിന് മുകളിലുള്ള ആളുകള്‍ക്ക് ലോകമെമ്പാടും പ്രമേഹം വളരെ സാധാരണമായ ഒരു പ്രശ്നമായി മാറിയിരിക്കുന്നു. ഇത് കാര്യമായ കാഴ്ച പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു, ഈ പ്രമേഹരോഗികളില്‍ ഭൂരിഭാഗവും സ്ഥിരമായി കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഡയബറ്റിക് റെറ്റിനോപ്പതി ഒരു കണ്ണിന്റെ റെറ്റിനയ്ക്ക് സ്ഥിരമായ ക്ഷതം ആണ്. ഒരു നേത്രരോഗവിദഗ്ദ്ധന് എന്ന നിലയില്‍, ഡയബറ്റിക് റെറ്റിനോപ്പതി അതിന്റെ പ്രാരംഭ ഘട്ടത്തില്‍ കണ്ടുപിടിക്കാന്‍ അവരുടെ നേത്രാരോഗ്യം പതിവായി പരിശോധിക്കാന്‍ താന്‍ എപ്പോഴും എന്റെ രോഗികളെ ഉപദേശിക്കുന്നുണ്ടെന്ന് ഡോ. ഗോപാല്‍ എസ്.പിള്ള പറയുന്നു.