5-December-2023 -
By. Business Desk
കൊച്ചി: ആഗോള ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ മോഡിഫി, രാജ്യത്തെ ചെറുകിട ഇടത്തരം വ്യവസായ (എസ്എംഇ) മേഖലയെ ശക്തിപ്പെടുത്തി ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നു.പരമ്പരാഗത ക്രോസ്‌ബോര്‍ഡര്‍ പെയ്‌മെന്റ്, ഫിനാന്‍സിംഗ് രീതികളില്‍ എസ്എംഇകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വളരെ ചെലവേറിയതും അതാര്യവു0 വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. നിലവിലുള്ള സംവിധാനങ്ങള്‍ വലിയ കോര്‍പ്പറേറ്റുകളെ അനുകൂലിക്കും വിധമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനൊരു അനുയോജ്യമായ പരിഹാര മാര്‍ഗ്ഗം കണ്ടെത്തേണ്ടതു ആവശ്യമായിരുന്നു. അതിനാല്‍ വന്‍കിടക്കാരോട് കാര്യക്ഷമമായി ആഗോള തലത്തില്‍ മത്സരിക്കാന്‍ എസ് എം ഇ കളെ പ്രാപ്തരാക്കുന്ന ന്യൂതന ഡിജിറ്റല്‍ സൊല്യൂഷനുകളിലൂടെ ഇപ്പോഴത്തെ പോരായ്മകള്‍ക്കു പരിഹാരം കാണുകയാണ് മോഡിഫിയുടെ ലക്ഷ്യം.
2024 ല്‍ ഇന്ത്യന്‍ വിപണിയില്‍ എസ് എം ഇ വ്യവസായത്തിന് വന്‍ വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പ്രവര്‍ത്തന മൂലധന ലഭ്യത, ഫലപ്രദമായ പേയ്‌മെന്റ് സൊല്യൂഷനുകള്‍, റിസ്‌ക്ക് മാനേജ് മെന്റ് തുടങ്ങിയ നിര്‍ണായക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ആഗോള ഉല്‍ല്പാദന മേഖലയില്‍ പ്രധാന വ്യവസായങ്ങളായി ഉയര്‍ന്നുവരാന്‍ സഹായിക്കുന്നതിനും, ഇന്ത്യന്‍ എസ്എംഇകള്‍ക്കുള്ള പേയ്‌മെന്റുകളിലെ പ്രതിബന്ധങ്ങള്‍ നികത്തുന്ന രീതികളിലാണ് ഞങ്ങള്‍ ഈ പദ്ധതികള്‍ രൂപകല്‍ല്പന ചെയ്തിരിക്കുന്നതെന്നു മോഡിഫി സിഇഒയും സഹസ്ഥാപകനുമായ നെല്‍സണ്‍ ഹോള്‍സ്‌നര്‍ പറഞ്ഞു. 2019 ല്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഇതുവരെ 1.5 ബില്യണ്‍ യുഎസ് ഡോളറിലധികം വ്യാപാര വോളിയം ധനസഹായീ നല്‍കി ബിസിനസ്സുകള്‍ക്കും സംരംഭകര്‍ക്കും കമ്പനി ധനസഹായീ നല്‍കി കമ്പനി ഉത്തേചകമായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു