Society Today
Breaking News

കൊച്ചി: ലോകത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കോണ്‍ഫറന്‍സായ ഗ്ലോബല്‍ ഗോള്‍ഡ് കണ്‍വന്‍ഷന്‍ അഞ്ചാം എഡിഷന്‍ ഡിസംബര്‍ 12 ന് ദുബായ്  ബുര്‍ജ്ഖലീഫയിലെ അര്‍മാനി ഹോട്ടലില്‍ നടക്കും. യുഎഇ : ദി ഗ്ലോബല്‍ ഹബ് ഫോര്‍ സസ്‌റ്റെയ്‌നബിള്‍ ഗോള്‍ഡ് ആന്‍ഡ് ബുള്ളിയന്‍ മാര്‍ക്കറ്റ്‌സ് എന്ന വിഷയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.  ഐ സി സി യുഎഇ ചെയര്‍മാന്‍ ഹുമൈദ് ബെന്‍ സലേം സമ്മേളനം ഉദ്ഘാടനം ചെയ്യും. നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി മന്ത്രിമാര്‍, നയതന്ത്ര വിദഗ്ദ്ധര്‍, വ്യവസായ പ്രമുഖര്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. വിവിധ രാജ്യങ്ങളില്‍ നിന്നായി 200 ലേറെ വാണിജ്യ പ്രതിനിധികളും സന്ദര്‍ശകരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

യുഎഇ ആസ്ഥാനമായ ധനകാര്യ സേവന ദാതാക്കളും ഇമാര്‍ക്കറ്റ് പ്ലെസ് ട്രേഡ് ഫ്‌ലോ സേവന ദാതാക്കളുമായ ഐബിഎംസി ഇന്റ്റര്‍നാഷണലാണ് സംഘാടകര്‍. ഐ സി സി യുഎഇ, യുഎ ഇ ചേംബേഴ്‌സ് എന്നിവരുടെ സഹകരണത്തോടെയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്.ആഗോള സ്വര്‍ണ്ണ വ്യവസായം അഭൂതപൂര്‍വമായ ചാഞ്ചാട്ടത്തിന് സാക്ഷ്യം വഹിക്കുകയും യുഎഇ എല്ലാ സ്വര്‍ണ്ണ വ്യവസായ പങ്കാളികള്‍ക്കും ഏറ്റവും ആകര്‍ഷകമായ ഗോള്‍ഡ് ഹബ്ബായി മാറുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഗോള്‍ഡ് കണ്‍വെന്‍ഷന്‍ നടക്കുന്നതെന്നും  സുസ്ഥിരതയെക്കുറിച്ചുള്ള ഇസി ഒ പി 28 കോണ്‍ഫറന്‍സിന് യുഎഇ ആതിഥേയത്വം വഹിക്കുന്നതിനോടനുബന്ധിച്ചാണ് സുസ്ഥിരത എന്ന തീം തിരഞ്ഞെടുത്തിരിക്കുന്നതെന്നും , 'ഐബിഎംസി ഇന്റര്‍നാഷണലിന്റെ ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സജിത്ത് കുമാര്‍ പികെ പറഞ്ഞു.


 

Top