Society Today
Breaking News

കൊച്ചി:  ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യുമന്‍ ഓര്‍ഗന്‍സ് ആന്റ് ടിഷ്യൂസ് ആക്ട് (തോട്ടാ)ന്റെ പേരുപറഞ്ഞ് അവയവദാനങ്ങളില്‍ കുറവ് സംഭവിക്കരുതെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എ സിയാദ് റഹ്മാന്‍. കൊച്ചിന്‍ ഐ.എം.എ ബ്രാന്‍ഡ് സ്‌റ്റോറീസുമായി സഹകരിച്ച് സംഘടിപ്പിച്ച 'ഹെല്‍ത്ത് കെയര്‍ കോണ്‍ക്ലേവ് ' കലൂര്‍ ഐ.എം.എ ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അവയവദാനം പ്രോല്‍സാഹിക്കപ്പെടുക തന്നെ ചെയ്യണം.ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ചും ഒപ്പം സുതാര്യമായ രീതിയില്‍ എല്ലാ വശങ്ങളും മനസിലാക്കി അവയവദാനം തുടരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബെനവന്‍ അധ്യക്ഷത വഹിച്ചു. ഐ.എം.എ ഹൗസ് ചെയര്‍മാന്‍ ഡോ.വി. പി  കുരൈ്യയ്പ്പ് മുഖ്യപ്രഭാഷണം നടത്തി. ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എം. എം. ഹനീഷ്, സെക്ട്രറി ഡോ.ജോര്‍ജ്ജ് തുകലന്‍, ട്രഷറര്‍ ഡോ. സച്ചിന്‍ സുരേഷ്, ബ്രാന്‍ഡ് സ്‌റ്റോറീസ് പ്രമോട്ടര്‍ കെ.എസ് സുജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വാര്‍ധക്യവും ദീര്‍ഘകാല പരിചരണവും, ആരോഗ്യസംരക്ഷണത്തില്‍ സാങ്കേതിക വിദ്യയുടെ പ്രാധാന്യം, മനുഷ്യാവകാശവും ആരോഗ്യസംരക്ഷണവും എന്നീ വിഷയങ്ങളില്‍  പ്രമുഖ ആരോഗ്യവിദഗ്ദര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചകളും നടന്നു.

ഡോ.മരിയ വര്‍ഗ്ഗീസ്,  ഡോ.അതുല്‍ ജോസഫ് മാനുവല്‍, ഡോ.സുനില്‍.കെ.മത്തായി എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ഡോ.ജിനോ ജോയ്, ഡോ.അരുണ്‍ ഉമ്മന്‍, ഡോ. റൊമേഷ് ആര്‍, ഡോ.വിനോദ് സേവ്യര്‍ ഫ്രാങ്ക്‌ലിന്‍, ഡോ.പി.എ മേരി അനിത. ഡെന്നി ടോമി , ഡോ.ദിലീപ് പണിക്കര്‍, രഞ്ജിത് കൃഷ്ണന്‍, ഡോ.അജിത് വേണു ഗോപാല്‍,ഡോ. കെ അജിത് ജോയി, സുനില്‍ പ്രഭാകര്‍, ബോധിഷ് തോമസ്, ഡോ.സൂബ്രമഹ്മണ്യ അയ്യര്‍, ഡോ.മാത്യു നമ്പേലില്‍, ഡോ.സുവര്‍ണ സോമന്‍, ധന്യ ശ്യാമളന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
 

Top