Society Today
Breaking News

കൊച്ചി : കൊച്ചി ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനം സമാപിച്ചു. കൊച്ചി ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്റ് ഡോക്ടര്‍ ഗ്രേസി തോമസ് അധ്യക്ഷത വഹിച്ച യോഗം കേരള ഗൈനക്കോളജി അസോസിയേഷന്‍ പ്രസിഡന്റ് ഡോക്ടര്‍ അശ്വത് കുമാര്‍  ഉദ്ഘാടനം ചെയ്തു.സിസേറിയന്‍ ശസ്ത്രക്രിയയില്‍ അവിചാരിതമായി ഉണ്ടാകാന്‍ സാധ്യതയുള്ള അപകട സാധ്യതകളും പരിഹാര മാര്‍ഗങ്ങളും, ആര്‍ത്തവവിരാമം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും, വിവിധങ്ങളായ സ്ത്രീ രോഗങ്ങള്‍ പരിഹരിക്കുന്നതിന് ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയുടെയും അത്യാധുനിക റോബോട്ടിക് ശസ്ത്രക്രിയയുടെയും സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദര്‍ ക്ലാസുകള്‍ നയിച്ചു.150ല്‍പരം ഗൈനക്കോളജിസ്റ്റുകള്‍ പങ്കെടുത്ത ചടങ്ങില്‍  സെക്രട്ടറി ഡോ. ഫെസി ലൂയിസ്, സയന്റിഫിക് ചെയര്‍ ഡോ.രാധാമണി, ഡോ. ആര്‍.രശ്മി, ഡോ.എം. വേണുഗോപാല്‍  എന്നിവര്‍ പ്രസംഗിച്ചു.
 

Top