Society Today
Breaking News

കൊച്ചി:  എം.എസ്.എം.ഇകള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രധാന നട്ടെല്ലാണെന്ന് ഡയറക്ടറേറ്റ് ഓഫ് ജി.എസ്.ടി ഇന്റലിജെന്റസ്  കേരള  അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഗിരിധര്‍ ജി.പൈ ഐ.ആര്‍.എസ് പറഞ്ഞു. ഇന്‍ഡ്യന്‍ സ്‌മോള്‍ സ്‌കെയില്‍ പെയിന്റ് അസോസിയേഷന്‍  കേരള റീജിയണ്‍ വാര്‍ഷിക സമ്മേളനം ട്രാന്‍സെന്റ്-2023 എറണാകുളം ലേ മെറീഡിയനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴില്‍ ദാനത്തിലും എം.എസ്.എം.ഇകളുടെ പങ്ക് നിര്‍ണായകമാണ്.എം.എസ്.എം.ഇകളുടെ വളര്‍ച്ചയ്ക്കായി നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും ഇത് ഉപയോഗപ്പെടുത്താന്‍ എം.എസ്.എം.ഇകള്‍ ശ്രദ്ധ ചെലുത്തണമെന്നും ഗിരിധര്‍ ജി.പൈ പറഞ്ഞു.

ispaഇന്‍ഡ്യന്‍ സ്‌മോള്‍ സ്‌കെയില്‍  പെയിന്റ് അസോസിയേഷന്‍ പ്രസിഡന്റ്  വിജയ് ഡഗ്‌ലി അധ്യക്ഷത വഹിച്ചു. ഇന്‍ഡിഗോ പെയിന്റസ് മാനേജിംഗ് ഡയറക്ടര്‍ ഹേമന്ത് ജലാന്‍ മുഖ്യപ്രഭാഷണം നടത്തി.വിസന്‍ ഇന്‍ഡസസ്ട്രീസ് ഡയറക്ടര്‍ ചെറി വി.നായര്‍, ഇന്‍ഡ്യന്‍ സ്‌മോള്‍ സ്‌കെയില്‍  പെയിന്റ് അസോസിയേഷന്‍ കണ്‍വീനര്‍  ദിനേഷ് പ്രഭു, കേരള റീജിയണ്‍ ചെയര്‍മാന്‍  ശംഭു നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. സമാപന ദിനമായ ഇന്ന് (21.12.23) പെയിന്റിങ് വ്യവസായവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ സെമിനാറുകളും അവതരണങ്ങളും നടക്കും. 

Top