26-December-2023 -
By. Business Desk
ദുബായ് : നഗരത്തിന്റെ ഗംഭീരമായ പുതുവത്സര ആഘോഷങ്ങള്‍ക്കായി ലോകത്തിന്റെ കണ്ണുകള്‍ ദുബായിലേക്ക് തിരിയുമ്പോള്‍, നഗരവ്യാപകവും കുടുംബസൗഹൃദവുമായ ആഘോഷങ്ങളുടെ ഒരു വലിയ നിര തന്നെ ഒരുക്കി ദുബായ് പുതുവത്സരപ്പിറവിക്ക് ഒരുങ്ങി. 2024 ജനുവരി 14 വരെ നടക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍, നിരവധി സംഗീത നിശകള്‍, ബീച്ച് പാര്‍ട്ടികള്‍, എല്ലാ ബജറ്റുകള്ക്കുമുള്ള ആവേശകരമായ ഡൈനിംഗ് ഓപ്ഷനുകള്‍, ഒഴിവാക്കാനാവാത്ത ഷോപ്പിംഗ് ഓഫറുകള്‍ എന്നിങ്ങനെ നിരവധി ആകര്‍ഷണങ്ങളാണ് ദുബായ് അതിഥികള്‍ക്കായി ഒരുക്കുന്നത്.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍, അവിടത്തെ പുതുവത്സരരാവിലെ വെടിക്കെട്ട്, ദി ബീച്ച്, ജെബിആര്‍, ബ്ലൂവാട്ടേഴ്സ് എന്നിവിടങ്ങളില്‍ രാത്രി ആകാശത്തെ വര്‍ണ്ണിക്കുന്ന എമറാത്ത് പെട്രോളിയം അവതരിപ്പിക്കുന്ന സിന്‍ക്രൊണൈസ്ഡ് ഡ്രോണ്‍ ഡിസ്പ്ലേകള്‍, പാം ജുമൈറ, ബുര്‍ജ് ഖലീഫ, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളില്‍ നടക്കുന്ന ഐക്കണിക് ഡിസ്പ്ലേകള്‍ക്ക് പുറമേ, അല്‍ സറൂണി ഗ്രൂപ്പിന്റെ കടപ്പാടോടെ എമിറേറ്റിലുടനീളം നടക്കുന്ന കരിമരുന്നു പ്രയോഗങ്ങള്‍, ഫാമിലിഫ്രണ്ട്ലി ഓപ്ഷനുകളുടെ എക്ലക്റ്റിക് മിക്സില്‍ പഞ്ചനക്ഷത്ര ബാബ് അല്‍ ഷംസ് ഡെസേര്‍ട്ട് റിസോര്‍ട്ടിലെ പരമ്പരാഗത ബെഡൂയിന്‍ ക്രമീകരണവും ഐറിഷ് വില്ലേജ് അല്‍ ഗാര്ഹൂഡ് ഡിജെ മൈക്കി റോസ്, ആച്ച് എയ് എന്നിവരില്‍ നിന്നുള്ള തത്സമയ വിനോദങ്ങളുമായി വിസ്മയങ്ങളുടെ ഒരു വര്ണ്ണകലവറയാണ് 2024നെ വരവേല്‍ക്കാന്‍ ദുബായ് ഒരുക്കിയിരിക്കുന്നത്.
ദുബായ് ഒപ്പേറ ഹൗസില്‍ നടക്കുന്ന അമേരിക്കന്‍ ഗായകന് ഫന്റാസ്റ്റിക് നെഗ്രിറ്റോയും ദുബായ് ഓപ്പറ ബിഗ് ബാന്‍ഡിന്റെയും ഡിജെ സ്ലിമിന്റെയും ആവേശകരമായ ഷോ, സീറോ ഗ്രാവിറ്റി ദുബായ് സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിവല്‍, റിക്സോസ് ദി പാമില്‍ പ്രശസ്ത ഇംഗ്ലീഷ് സംഗീതജ്ഞന് ജോണ്‍ ന്യൂമാന്‍ നയിക്കുന്ന സംഗീത വിരുന്ന്, ബുര്‍ജ് അല്‍ അറബില്‍ ആന്ദ്രെ റെയ്സിന്റെ നേതൃത്വത്തിലുള്ള ജനപ്രിയ ബാന്‍ഡ് ആയ ജിപ്സി കിംഗ്സിന്റെ സംഗീതത്തിനൊപ്പം പ്രശസ്തരായ മിഷേലിന് പാചകക്കാരുടെ അഞ്ച് കോഴ്സ് ഡിന്നര്‍, റാപ്പര്‍ ബാസ്റ്റ, ഗായിക മിത്യ ഫോമിന് എന്നിവരെപ്പോലുള്ള ആഗോള കലാകാരന്മാര് പങ്കെടുക്കുന്ന ദി തിയറ്റര്‍ ദുബായിലെ ദി ബിഗ് ആര്‍ട്ട് ഫെസ്റ്റിവല്‍, ബരാസ്തി ബീച്ചില്‍ അവാര്‍ഡ് നേടിയ ഡിജെ ഫെഡ് ലെ ഗ്രാന്‍ഡിന്റെ പ്രകടനം, ഇതിഹാസ കലാകാരന്മാരായ മൈക്കല്‍ ജാക്സണിന്റെയും ടീന ടര്‍ണറുടെയും പേരില്‍ ആദരാഞ്ജലി അര്‍പ്പിച്ചു എമിറേറ്റ്സ് ഗോള്‍ഫ് ക്ലബ്ബില്‍ നടക്കുന്ന പ്രത്യേക സംഗീത പരിപാടി എന്നിവ ഈ വര്‍ഷത്തെ പുതുവത്സരാഘോഷങ്ങളുടെ മാറ്റ് കൂട്ടും.