10-January-2024 -
By. Business Desk
കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ ഇനി ക്യൂ നില്‍ക്കാതെ സ്റ്റേഷനില്‍ എത്തും മുമ്പ് വാടസ്ആപ്പ് വഴി ടിക്കറ്റെടുക്കാം. ഇന്നു മുതല്‍ പുതിയ രീതിയിലുള്ള സേവനം നിലവില്‍ വരും. ഇതിനായി 9188957488 എന്ന വാടസ് വാടസ് ആപ്പ് നമ്പറും നിലവില്‍ വന്നു.ഈ നമ്പര്‍ ഫോണില്‍ സേവ് ചെയ്തതിനു ശേഷം ടിക്കറ്റെടുക്കാന്‍ ഇംഗ്ലീഷില്‍ 'ഹായ് ' എന്ന് ടൈപ്പ് ചെയ്ത് നമ്പറിലേക്ക് സന്ദേശം അയയ്ക്കുക. ഇതിനു ശേഷം 'ക്യൂആര്‍ ' ടിക്കറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക. ശേഷം ബുക്ക് ടിക്കറ്റ് എന്ന ഓപ്ഷണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് എന്‍ട്രി ആന്റ് എക്സിറ്റ് സ്റ്റേഷന് തിരഞ്ഞെടുക്കുക. ഇതിനു ശേഷം എത്ര യാത്രക്കാര്‍ ഉണ്ടെന്ന് എന്നതിനായി നമ്പര്‍ ഓഫ് പാസഞ്ചേഴ്സ് എന്ന ഓപ്ഷന് ഉപയോഗിച്ച ശേഷം പണിമിടപാട് നടത്തിക്കഴിയുമ്പോള്‍ ടിക്കറ്റ് ഫോണില്‍ എത്തും. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും നമ്പറിലേക്ക് ഹായ് എന്ന് അയച്ചാല്‍ മതി.ഇങ്ങനെ ടിക്കറ്റെടുക്കുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ 10 ശതമാനം കിഴിവും പുലര്‍ച്ചെ 5.45 നും ഏഴിനും രാത്രി 10 നും 11 മിടയില്‍ 50 ശതമാനം കിഴിവും ലഭിക്കും.വാടസ് ആപ്പ് ടിക്കറ്റിന്റെ ഉദ്ഘാടനം കെ.എം. ആര്.എല്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം മിയ നിര്‍വ്വഹിച്ചു.പ്രതിദിനം ഒരു ലക്ഷം യാത്രക്കാര്‍ എന്ന ലക്ഷ്യത്തിലെത്താനുളള നടപടികളുമായിട്ടാണ് കെ.എം.ആര്.എല്‍ മുന്നോട്ടു് പോകുന്നത്.