Society Today
Breaking News

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) 41ാമത് രാജ്യാന്തര മാനേജ്‌മെന്റ് കണ്‍വന്‍ഷന്‍ ജനുവരി 18,19 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വന്‍ഷന്‍ സെന്ററില്‍  നടക്കും. ബിയോണ്ട് ബോര്‍ഡേഴ്‌സ് : ഫോസ്റ്ററിംഗ് മാനേജ്‌മെന്റ് എക്‌സലന്‍സ് എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം. ആയിരത്തോളം കോര്‍പ്പറേറ്റ് പ്രമുഖരും പ്രതിനിധികളും വിദ്യര്‍ത്ഥികളും കണ്‍വന്‍ഷനില്‍  പങ്കെടുക്കും. ആദ്യ രാജ്യാന്തര കണ്‍വഷന്‍ കൂടിയാണ് ഇത്തവണത്തേത്.രാജ്യാന്തര പ്രതിനിധികളും ഇത്തവണ കണ്‍വന്‍ഷനില്‍ ഉണ്ടാകും. ബിസിനസ് രംഗത്ത കഴിവ് തെളിയിച്ച ഏഴ് പ്രവാസി മലയാളികളെ കണ്‍വന്‍ഷനില്‍ ആദരിക്കും. നോര്‍ക്ക റൂട്ട്‌സുമായി സഹകരിച്ചാണ് എന്‍ ആര്‍ ഐ സെഷന്‍ സംഘടിപ്പിക്കുന്നത്.

18 ന് വൈകിട്ട്  നടക്കുന്ന ചടങ്ങില്‍ എച്ച് ഡി എഫ് സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ചെയര്‍മാന്‍ ദീപക് പരേഖ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി.രാജീവ്, ഡോ.ശശി തരൂര്‍ എം.പി, എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യക്കകത്തും പുറത്തുമുള്ള  മുപ്പതോളം പ്രമുഖ ബിസിനസ് സംരംഭകരും, സിഇഒ മാരും  നയിക്കുന്ന ബിസിനസ് സെഷനുകളും കണ്‍വന്‍ഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.പൊതു, സ്വകാര്യ, എന്‍ ആര്‍ ഐ മേഖലകളിലെ വിജയകഥകള്‍ ചര്‍ച്ച ചെയ്യുന്ന പ്രത്യേക സെഷന്‍ 18 ന് രാവിലെ നടക്കും. വിദേശ രാജ്യങ്ങളിലെ മികച്ച മാനേജ്‌മെന്റ് മാതൃകകള്‍ കേരളത്തിന് പരിചയപ്പെടുത്തുന്ന സെഷനുകളും ഇത്തവണത്തെ പ്രത്യേകതയാണ്.കെ എം എ അംഗങ്ങള്‍ക്കും അല്ലാത്തവര്‍ക്കും മുന്‍കൂട്ടി  രജിസ്റ്റര്‍ ചെയ്ത് കണ്‍വന്‍ഷനില്‍ പങ്കെടുക്കാം. കണ്‍വന്‍ഷന്‍ ചെയര്‍ ബിബു പുന്നൂരാന്‍,  പ്രസിഡണ്ട് എ. ബാലകൃഷ്ണന്‍, ഓണററി സെക്രട്ടറി ദിലീപ് നാരായണന്‍, ഓണററി ട്രഷറര്‍ അള്‍ജിയേഴ്‌സ് ഖാലിദ്, കോ ചെയര്‍മാന്മാരായ  ജിബു പോള്‍,നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും സിഇഒയുമായ  കെ. ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവരടങ്ങുന്ന കണ്‍വന്‍ഷന്‍ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.19 ന് രാവിലെ ഒന്‍പതര മുതല്‍ വിവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ച നടക്കും.

അലയന്‍സ് ഫ്രാന്‍സെ  ഡയറക്ടര്‍ മാര്‍ഗറ്റ് മിഷോട്ട്, ഇന്നൊപ്ലക്‌സ് എ ജി ഡയറക്ടറും റിലയന്‍സ് യൂറോപ്പ് മുന്‍  എം ഡിയുമായ  മോഹന്‍ മൂര്‍ത്തി, സിഫി  ടെക്‌നോളജീസ് എം ഡി രാജു വേഗസ്‌ന, ഡി പി വേള്‍ഡ് ദുബായ് സീനിയര്‍ വൈസ് പ്രസിഡന്റ് ഷഹാബ് അല്‍ ജാസ്മി, സൗദി അറേബ്യായിലെ ഡോ.ക്വയ്‌സര്‍ എച്ച് മെതേവ മാനേജിംഗ് പാര്‍ട്ണര്‍ ഡോ. ക്വയ്‌സര്‍ മെതേവ, സിയാല്‍ എം ഡി എസ് . സുഹാസ്, എയര്‍ ഏഷ്യ ഏഷ്യ  പസഫിക് ജനറല്‍ മാനേജര്‍ സുരേഷ് എസ് നായര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് എം ഡി പി.ആര്‍ ശേഷാദ്രി, നിപ്പോണ്‍ ലൈഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സന്ദീപ് സിക്ക, ഇസാഫ് എം ഡി കെ. പോള്‍ തോമസ്, സിഫി  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.പി വിജയകുമാര്‍, ബി ഒ ബി ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് ഡെപ്യുട്ടി മാനേജിംഗ് ഡയറക്ടര്‍ രവീന്ദ്ര റായ്, ജോര്‍ദാനിലെ ക് ളാസിക് ഫാഷന്‍ അപ്പാരല്‍ സിഎംഡി സനല്‍ കുമാര്‍, ആടുജീവിതം  അസോസിയേറ്റ് പ്രൊഡ്യൂസര്‍ കെ.സി ഈപ്പന്‍, സംവിധായകന്‍ ബ്ലെസി, ചീഫ്  അസോസിയേറ്റ് ഡയറക്ടര്‍ റോബിന്‍ ജോര്‍ജ് മാത്യൂസ്, ഇറാം ഹോള്‍ഡിങ് ചെയര്‍മാന്‍ ഡോ. സിദ്ധീഖ് അഹമ്മദ്, ചോയ്‌സ് ഗ്രൂപ് സ്ഥാപകന്‍ ജോസ് തോമസ്, ബ്രിസ്റ്റള്‍ ലബോറട്ടറീസ് യു.കെ സിഎംഡി ടി. രാമചന്ദ്രന്‍, ചോപ്പീസ് എന്റര്‍പ്രൈസസ് സൗത്ത് ആഫ്രിക്ക സിഇഒ രാമചന്ദ്രന്‍ ഒറ്റപാതു എന്നിവര്‍ വിവിധ ചര്‍ച്ചകളില്‍ പങ്കെടുക്കും.

സമ്മേളനത്തിന് മുന്നോടിയായി 18 ന് രാവിലെ ഒന്‍പതരയ്ക്ക് നടക്കുന്ന ബി 2 ബി സെഷനില്‍ ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാനും ടെറുമോ പെന്‍പോള്‍ സ്ഥാപകനുമായ  സി.ബാലഗോപാല്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, ഫാക്റ്റ് സിഎംഡി കിഷോര്‍ റുങ്ത, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സിഎംഡി മധു എസ് നായര്‍, എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ സിഎംഡി ബിജി ജോര്‍ജ്, മലബാര്‍ സിമന്റ്‌സ് എംഡി കെ. ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.െ്രെപവറ്റ് സെക്റ്റര്‍ സക്‌സസ് സ്‌റ്റോറിസ് സെഷനില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി ഗാര്‍ഡ്) , അജു ജേക്കബ് (സിന്തൈറ്റ്), തോമസ് ജോണ്‍ (അഗാപ്പെ), പമേല അന്നാ മാത്യു (ഓ ഇ എന്‍) എന്നിവര്‍ സംസാരിക്കും. ഇന്റര്‍നാഷണല്‍ സക്‌സസ് സ്‌റ്റോറീസില്‍  സോഹന്‍ റോയ് , ടി.എന്‍ കൃഷ്ണകുമാര്‍, കെ.വി ഷംസുദ്ധീന്‍, സനല്‍ കുമാര്‍ ജോര്‍ദാന്‍  എന്നിവര്‍ സംസാരിക്കും.  ആടുജീവിതം എന്ന സിനിമയുടെ നിര്‍മാണ സമയത്തു കോവിഡുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിസന്ധികള്‍ സംബന്ധിച്ച െ്രെകസിസ് മാനേജ്മന്റ് സെഷന്‍ കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണീയതയാണ്‌
 

Top