Society Today
Breaking News

കൊച്ചി: ആഗോള താപനത്തിന്റെ പ്രത്യാഘാതം ഏറ്റവും അധികം ബാധിക്കുന്നത് കുട്ടികളെയാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍. ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സിന്റെ (ഐ.എ.പി)ന്റെ 61 ാമത് ദേശീയ സമ്മേളനം ' പെഡിക്കോണ്‍ 2024'  കൊച്ചി ഗ്രാന്‍ഡ് ഹയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കുട്ടികള്‍ നാളെയുടെ പ്രതീക്ഷയാണ് ഇവരുടെ ആരോഗ്യം സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്.കൃത്യമായ മുന്നൊരുക്കങ്ങളിലുടെ ആഗോളതാപനത്തെ മറികടക്കാന്‍ സാധിക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. കോവിഡിന് മുമ്പും, കോവിഡിന് ശേഷവും ്എന്ന കാഴ്ച്ചപ്പാടോടെയായിരിക്കും ഇനി ആരോഗ്യരംഗം അറിയപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഐ.എ.പി ദേശീയ പ്രസിഡന്റ് ഡോ.ജി.വി ബസവരാജ് അധ്യക്ഷത വഹിച്ചു.

ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്,  ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ. ആര്‍.വി അശോകന്‍,ഐ.എ.പി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. യോഗേഷ് പാരിഖ്, ഐ.പി.എ ദേശീയ പ്രസിഡന്റ് ഡോ.നവീന്‍ തഖര്‍, ഐ.എ.പി പ്രസിഡന്റ് ഇലക്ട് ഡോ. വസന്ത് ഖലേത്ക്കര്‍, മുന്‍ പ്രസിഡന്റ് ഉപേന്ദ്ര കിന്‍ജാവദേഖര്‍, ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.എസ്. സച്ചിദാനന്ദ കമ്മത്ത്, സെക്ട്രറി ഡോ. എം. നാരായണന്‍, ട്രഷറര്‍ ഡോ. എം. ഐ ജുനൈദ് റഹ്മാന്‍,  തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ഐ.എ.പി 2024 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന ''ഐ.എ.പി കി ബാത്ത് കമ്മ്യൂണിറ്റി കെ സാത്ത്'' എന്ന പദ്ധതിയുടെ അവതരണവും നടത്തി. ഡോ.രഞ്ജന്‍ പെജ്വാര്‍ രചിച്ച പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. 25 വര്‍ഷത്തിനു ശേഷമാണ് ഐ.എ.പി ദേശീയ സമ്മേളനത്തിന് കേരളവും കൊച്ചിയും വേദിയാകുന്നത്.ഐ.എ.പി കേരള,  കൊച്ചി ചാപ്റ്ററുകള്‍ സംയുക്തമായിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

Top