2-February-2024 -
By. news desk
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്രയ്ക്കും ഫെബ്രുവരി 13 ന് സംസ്ഥാന വ്യാപകമായി നടക്കുന്ന കടയടപ്പ് സമരത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്് ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹന പ്രചരണ ജാഥ നടത്തി.
യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറിയും എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റുമായ പ്രദീപ് ജോസിന്റെ നേതൃത്വത്തില്‍ കലൂര്‍ ടി നസറുദ്ദീന്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച ജാഥ ഏകോപന സമിതി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് എം.സി പോള്‍സണ്‍ ഉദ്ഘാടനം ചെയ്തു.
ഏകോപന സമിതി കലൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.എ നാദിര്‍ഷ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ (ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസ്സോസിയേഷന്),ഏകോപന സമിതി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എഡ്വേര്‍ഡ് ഫോസ്റ്റസ്, യൂത്ത് വിംഗ് എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ് നിഷാദ്, ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീനാഥ് മംഗലത്ത്, എസ്. കമറുദ്ദീന്, ജയ പീറ്റര്‍, മുരളീധരന്,റാഫി, ടിജോ തോമസ്, വി കെ അന്‍സാരി, വി എ ഷിഹാബ,് എം കെ ബിനു, കെ.എസ് അനസ്,സജി സ്റ്റാന്‍ലി, ടെന്‍സന്‍, പി പി ഫൈസല്‍, നവാസ് കളമശേരി, ജെയിന് ലാല്‍, രഹനാസ് കത്രിക്കടവ്, സനോജ് കലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മണ്ഡലത്തിലെ 15 ലധികം കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ഇടപ്പള്ളി കുന്നുംപുറം ജംഗ്ഷനില്‍ വൈകിട്ടോടെ ജാഥ സമാപിച്ചു.യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ.എസ് നിഷാദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.ഏകോപന സമിതി ഇടപ്പള്ളി നോര്‍ത്ത് യൂണിറ്റ് പ്രസിഡന്റ് പോള്‍ പെട്ട അധ്യക്ഷത വഹിച്ചു.