Society Today
Breaking News

കൊച്ചി: ഇന്റര്‍നെറ്റ്, ഡിറ്റിപി, ഫോട്ടോസ്റ്റാറ്റ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ സംരക്ഷണം ഉറപ്പാക്കണമെന്നും ക്ഷേമനിധി ബോര്‍ഡിന് കീഴില്‍ മെഡിക്ലെയിം പദ്ധതി നടപ്പിലാക്കണമെന്നും ഇന്റര്‍നെറ്റ് ഡിറ്റിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ഐഡിപിഡബ്ല്യുഎ) പ്രഥമ  എറണാകുളം ജില്ല സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്ഷേമനിധി ബോര്‍ഡിലെ അംഗത്വ വാര്‍ഷിക വരിസംഖ്യ കുറയ്ക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മജീദ് മൈ ബ്രദര്‍  ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കലാം നൊച്ചയില്‍ അധ്യക്ഷത വഹിച്ചു.  അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ കലാരംഗത്തെ മികവിനുള്ള പ്രഥമ പുരസ്‌കാരം  കൊച്ചിന്‍ മന്‍സൂറിനും,ആഗ്‌നസ് ജോജിക്കും വിദൃാഭൃാസ അവാര്‍ഡ് മരിയ മേഘയ്ക്കും ചടങ്ങില്‍ നല്‍കി.

സംസ്ഥാന ജനറല്‍ സെക്രട്ടറി റൂയിഷ് കോഴിശേരി,ജില്ലാ സെക്രട്ടറി സൈജന്‍ തെക്കിനേന്‍,സുദര്‍ശന്‍ അലുങ്ങല്‍, ദിനേശന്‍ മൂലകണ്ടം, നസീര്‍ കൊച്ചി, ഗോവിന്ദരാജ് പട്ടാമ്പി, ബിനീഷ് കുമാര്‍ കൊല്ലം, ഷൈമ ചാത്തനൂര്‍, രാജന്‍ പിണറായി ,ഇബ്രാഹിം തിരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 25 വര്‍ഷത്തിലേറെയായി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ സമ്മേളനത്തില്‍ ആദരിച്ചു.അസോസിയേഷന്റെ പുതിയ ജില്ലാ പ്രസിഡന്റായി റെജി രാജന്‍, ജില്ലാ സെക്രട്ടറി മാത്യു കിങ്ങിണിമറ്റം, ട്രഷറര്‍ ജിബിന്‍ ജോസ് എന്നിവരേയും വൈസ്പ്രസിഡന്റുമാരായി ജോണ്‍സണ്‍ ജോസഫ്, സജി ജോര്‍ജ്, ബിന്ദു രാജേഷ്, ജോയിന്റ് സെക്രട്ടറിമാരായി ജോബിന്‍സ് ജോര്‍ജ്, ജോസ്ലിന്‍ ജോസഫ്, ലൂയിസ് കൊച്ചി എന്നിവരയെും തിരഞ്ഞെടുത്തു. 

Top