Society Today
Breaking News

കൊച്ചി:ഐഎംഎ കൊച്ചിയും വുമണ്‍ വുമണ്‍ ഇന്‍ ഐഎംഎയും  സംയുക്തമായി 'സത്വാ '  എന്ന പേരില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു. കലൂര്‍ ഐഎംഎ ഹൗസില്‍ നടന്ന സമ്മേളനം റിട്ട.ചീഫ് ഇന്‍കം ടാക്‌സ് കമ്മീഷണര്‍ സൂസി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വുമണ്‍ ഇന്‍ ഐഎംഎ കൊച്ചി ചെയര്‍പേഴ്‌സണ്‍ ഡോ.മേരി സൈമണ്‍ അധ്യക്ഷത വഹിച്ചു.ഹെവി ഡ്രൈവിംഗ് ലൈസന്‍സ് നേടിയ കേരളത്തിലെ ആദ്യ വനിതയും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ഉടമയുമായ മണിയമ്മ എന്നറിയപ്പെടുന്ന ജെ. രാധാമണിയമ്മ, ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് വീടെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിച്ച തോപ്പുംപടി ഔര്‍ലേഡീസ് കോണ്‍വെന്റ്  ഗേള്‍സ് സ്‌കൂള്‍  പ്രിന്‍സിപ്പാളായിരുന്ന സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ.എം.എം ഹനീഷ്, സെക്രട്ടറി ഡോ.ജോര്‍ജ്ജ് തുകലന്‍, ട്രഷറര്‍ ഡോ.സച്ചിന്‍ സുരേഷ്, ഐഎംഎ ഹൗസ് ചെയര്‍മാന്‍ ഡോ.കുര്യേപ്പ്,വുമണ്‍ ഐഎഎ മധ്യമേഖല കോഓര്‍ഡിനേറ്റര്‍ ഡോ.സി ജി ബിന്ദു, കൊച്ചിന്‍ കോഓര്‍ഡിനേറ്റര്‍ ഡോ.മുംതാസ് ഖാലിദ്, സെക്രട്ടറി ഡോ.ആര്യ ശിവപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. വനിതകളുടെ വിവിധ ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നടന്ന സെമിനാറില്‍ ഡോ.ജോര്‍ജ്ജ് പോള്‍, ഡോ.ഹന്‍സാ റാവല്‍, ഡോ.മരിയ വര്‍ഗ്ഗീസ്, ഡോ,സൗമ്യാ ജഗദീശന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.
 

Top