Society Today
Breaking News

കൊച്ചി: എറണാകുളം  എം ജി റോഡ് മെട്രോ സ്‌റ്റേഷനു  സമീപത്തെ ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റലില്‍ ഏപ്രില്‍ 15വരെ സൗജന്യ ലസിക് മൂല്യനിര്‍ണയ പരിശോധന നടത്തുന്നു.കാഴ്ചക്കുറവ്, ദൂരക്കാഴ്ച, ആസ്റ്റിഗ്മാറ്റിസം എന്നിവയുടെ ചികിത്സയ്ക്കായി ഇന്ന് വിപണിയില്‍ ലഭ്യമായതില്‍വച്ച് ഏറ്റവും നൂതന ലേസര്‍ സാങ്കേതികവിദ്യയായ വിഐഎസ് എക്‌സ് സ്റ്റാര്‍ എസ്4 ആശുപത്രിയില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണു പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

രോഗികള്‍ക്ക് ഉയര്‍ന്ന കൃത്യതയും ഗ്ലാസ് രഹിത കാഴ്ചയും നല്‍കുന്ന പിആര്‍കെ/ ലസിക് പോലുള്ള റിഫ്രാക്റ്റീവ് പ്രക്രിയകള്‍ നടത്താനാണു ഈ ലേസര്‍ സംവിധാനം ഉപയോഗിക്കുന്നത്. അത്യാധുനിക ലേസര്‍ സാങ്കേതിക വിദ്യയുടെ ഉദ്ഘാടനം മേയര്‍ അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍മാരായ പത്മജ എസ്. മേനോന്‍, സക്കീര്‍ തമ്മനം എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

വിഐഎസ് എക്‌സ് സ്റ്റാര്‍ എസ്4 ല്‍ അള്‍ട്രാവയലറ്റ് ലേസറിന്റെ മറ്റൊരു രൂപമായ അന്തര്‍നിര്‍മ്മിത എക്‌സൈമര്‍ ലേസര്‍ സാങ്കേതികവിദ്യയുണ്ട്. നേത്രചികിത്സയില്‍, കോര്‍ണിയല്‍ ടിഷ്യു റീഷേപ്പ് ചെയ്യുന്നത്തിനാണ് ഇത് ഉപയോഗിക്കുന്നത്. വിഐഎസ്എക്‌സ്  ലേസര്‍ ബീമുകള്‍ വളരെ കൃത്യതയോടെ വിതരണം ചെയ്യുന്നതു കൂടാതെ പിആര്‍കെ / ലസിക്  പോലുള്ള നടപടിക്രമങ്ങളെയും വേവ് ഫ്രണ്ട്  ഗൈഡഡ് ലസിക് പോലുള്ള മികച്ച സാങ്കേതിക വിദ്യകളെയും ഇതു പിന്തുണയ്ക്കുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ യാതൊരു സഹായവും കൂടാതെ വ്യക്തമായ കാഴ്ച നേടാന്‍ ഇത് രോഗികളെ പ്രാപ്തരാക്കുമെന്ന്് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കോര്‍ണിയ ദാനം സുഗമമാക്കുകയും ട്രാന്‍സ് പ്ലാന്റേഷനായി ഉയര്‍ന്ന നിലവാരമുള്ളതും, എളുപ്പത്തില്‍ ആക്‌സസ് ചെയ്യാവുന്നതുമായ കോര്‍ണിയല്‍ ടിഷ്യു നല്‍കുകയും ചെയ്യുന്ന ആശുപത്രിയുടെ ചെന്നൈ വേവ് ഫ്രണ്ട് സെന്ററിലെ  കോര്‍ണിയല്‍ ഐ ബാങ്കുമായി സഹകരിച്ച് കേരളത്തില്‍ കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ വിപ്ലവം സൃഷ്ടിക്കാനാണ് ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ ലക്ഷ്യമിടുന്നതെന്നു കൊച്ചി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റ് ആന്റ് കോര്‍ണിയ, റിഫ്രാക്റ്റീവ് ആന്‍ഡ് തിമിര സര്‍ജന്‍ ഡോ. സഞ്ജന പി പറഞ്ഞു.
 

Top