6-April-2024 -
By. health desk
കൊച്ചി: സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയാന്‍ യഥാസമയം പരിശോധന നടത്തുക, ക്യാന്‍സര്‍ പ്രതിരോധത്തിന് എച്ച്പിവി വാക്സിന് സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എന്നിവ സംബന്ധിച്ച് പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിനായി ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 സി, ജില്ലാ ഭണകൂടം, ജിസിഡിഎ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കൊച്ചി, ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് (ഐഎപി), ഇന്‍ഡ്യന്‍ ഡെന്റല്‍ അസോസിയേഷന് കൊച്ചി ശാഖ, സൊറോപ്റ്റിമിസ്റ്റ് ഇന്റര്‍നാഷണല്‍ കൊച്ചി, ഗൈനക്ക് സൊസൈറ്റി ഓഫ് കൊച്ചി ആന്റ് അങ്കമാലി, സ്പോര്ടസ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (എസ്എംആര്‍ ഐ) എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ഫണ്‍ റണ്ണും ബോധവല്‍ക്കരണ സെമിനാറും നാളെ നടക്കും.കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നിന്നും രാവിലെ ആറിന് ആരംഭിക്കുന്ന ഫണ്‍ റണ്‍ തമ്മനം വഴി തിരികെ സ്റ്റേഡിയത്തില്‍ സമാപിക്കും. തുടര്‍ന്ന് സെര്‍വിക്കല്‍ ക്യാന്‍സര്‍ രോഗ വിഗ്ദരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസും നടക്കും. പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ സ്പോട്ട് രജിസ്ട്രേഷന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു