Society Today
Breaking News

കൊച്ചി :  സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ പരിശീലന പദ്ധതികള്‍ അവതരിപ്പിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ചിറ്റിലപ്പിള്ളി സ്‌ക്വയറിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ശാരീരികമാനസികക്ഷമത വര്‍ദ്ധിപ്പിച്ച്  ആത്മവിശ്വാസം വളര്‍ത്തുന്നതിനുള്ള പരിശീലനപരിപാടികള്‍ ആരംഭിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളിലെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനും ഏകാഗ്രതയും ലക്ഷ്യബോധവും വര്‍ദ്ധിപ്പിക്കുന്നതിനും പ്രത്യേക പരിഗണന നല്‍കിയാണ് പരിശീലനം ആസൂത്രണം ചെയ്തിരിക്കുന്നത്.   കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മമാര്‍ക്കുമായി നീന്തല്‍, റോളര്‍ സ്‌കേറ്റിംഗ്, തായ്‌ക്വേണ്ടോ, സൂംബാ ഡാന്‍സ് പരിശീലന ക്യാമ്പുകളും നടക്കുന്നുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 7558942424 എന്ന നമ്പറിന്ന ബന്ധപ്പെടാവുന്നതാണ്. കൂടാതെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് ഈ വര്‍ഷം പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ പരീക്ഷയെഴുതിയവര്‍ ഹാള്‍ ടിക്കറ്റ് കാണിച്ചാല്‍ പ്രവേശന ഫീസില്‍ 50 ശതമാനം ഇളവും ലഭിക്കും. 60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കും  പ്രവേശന ഫീസില്‍ 50 ശതമാനം ഇളവ് നല്‍കിവരുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം (2023) ഏപ്രില്‍ 2നാണ് വെല്‍നെസ്സിന് പ്രാധാന്യം കൊടുത്തുകൊണ്ട് കേരളത്തില്‍ ആദ്യമായി ആരംഭിച്ച ഫാമിലി എന്റര്‍ടേന്‍മെന്റ് സെന്ററായ ചിറ്റിലപ്പിള്ളി സ്‌ക്വയര്‍  പൊതുജനങ്ങള്‍ക്കായി തുറന്നത്.   സാധാരണ ദിവസങ്ങളില്‍ 2 മണി മുതല്‍ രാത്രി 9 മണിവരെയാണ് പാര്‍ക്കിന്റെ പ്രവര്‍ത്തന സമയം. അവധി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മണിക്ക് പ്രവര്‍ത്തനം ആരംഭിക്കും.  എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍ 9 മണി വരെ വ്യായാമങ്ങള്‍ക്കും ലഘുവിനോദത്തിനും പാര്‍ക്ക് പ്രവര്‍ത്തിക്കും.  പ്രവേശന ഫീസ് ദിവസനിരക്കിലും, മാസനിരക്കിലും ലഭ്യമാണ്.  സ്വിമ്മിംഗ് പൂള്‍, സിപ്പ് ലൈന്‍, റോപ്പ് വാക്ക്, റോക്ക് ക്ലൈംബിങ്ങ്, സെക്കല്‍ംഗ്, ഓപ്പണ്‍ ജിം, നെറ്റ് വാക്ക്, ക്രിക്കറ്റ് പിച്ച്, മള്‍ട്ടി കോര്‍ട്ട്, ഫാമിലി ഫുട്‌ബോള്‍ ടര്‍ഫ്, കിഡ്‌സ് എന്റര്‍ടേന്‍മെന്റ് സോണ്‍ എന്നിവ പാര്‍ക്കിന്റെ ആകര്‍ഷണങ്ങളാണ്.  
വിവാഹം മുതല്‍ ഒരു കുടുംബത്തിന്റെ വലുതും ചെറുതുമായ ആഘോഷങ്ങളായ ബര്‍ത്ത്‌ഡേ പാര്‍ട്ടി, വിവാഹ വാര്‍ഷികം, ഫോട്ടോ ഷൂട്ട് എന്നിവയ്ക്ക് ഉതകുന്ന വിധത്തിലുള്ള മീറ്റിംഗ് ഹാളുകള്‍, റൂഫ്ഡ് ഓപ്പണ്‍ തീയേറ്റര്‍,  ത്രീ സ്റ്റാര്‍ നിലവാരത്തിലുള്ള മുറികള്‍, റെസ്‌റ്റോറന്റ്, കൂടാതെ വിവിധ കോര്‍പ്പറേറ്റ് മീറ്റിംഗുകള്‍ക്കും സൗന്ദര്യ മത്സരങ്ങള്‍ ഉള്‍പ്പെടെ വിവിധ പരിപാടികള്‍ക്ക് അനുയോജ്യമായ കണ്‍വെന്‍ഷന്‍ സെന്റര്‍, സിനിമാ ഷൂട്ടിംഗിനുള്ള സൗകര്യങ്ങള്‍, വിശാലമായ കവേര്‍ഡ് പാര്‍ക്കിംഗ് സംവിധാനം എല്ലാം ഉള്‍ക്കൊള്ളുന്നതാണ് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ തൃക്കാക്കര ഭാരത് മാതാ കോളേജിന് എതിര്‍വശം 11ല്‍ പരം ഏക്കര്‍ വിസ്തൃതിയുള്ള  ചിറ്റിലപ്പിള്ളി സ്‌ക്വയര്‍. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടര ലക്ഷത്തിലധികം ആളുകള്‍ ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ സന്ദര്‍ശിച്ച് കഴിഞ്ഞു.
 

Top