Society Today
Breaking News

കൊച്ചി: സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന സെര്‍വിക്കല്‍  ക്യാന്‍സര്‍ തടയുന്നതിനും ക്യാന്‍സര്‍ പ്രതിരോധത്തിന് എച്ച്പിവി വാക്‌സിന്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിനായി ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 സി, ജില്ലാ ഭണകൂടം, ജിസിഡിഎ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി, വുമണ്‍ ഐഎംഎ,ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് (ഐഎപി), ഇന്‍ഡ്യന്‍ ഡെന്റല്‍ അസോസിയേഷന്‍ (ഐഡിഎ) കൊച്ചി ശാഖ, സൊറോപ്റ്റിമിസ്റ്റ് ഇന്റര്‍നാഷണല്‍ (എസ്.ഐ) കൊച്ചി, ഗൈനക്ക് സൊസൈറ്റി ഓഫ് കൊച്ചി ആന്റ് അങ്കമാലി, സ്‌പോര്‍ടസ് മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (എസ്എംആര്‍ ഐ) എന്നിവര്‍ സംയുക്തമായി ഫണ്‍ റണ്ണും ബോധവല്‍ക്കരണ സെമിനാറും നടത്തി.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച ഫണ്‍ റണ്ണില്‍ വനിതകളും പെണ്‍കുട്ടികളുമടക്കം ഇരുന്നൂറിലധിം ആളുകള്‍ പങ്കെടുത്തു. ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 സി ഗവര്‍ണര്‍ ഡോ.ബീന രവികുമാര്‍ ഫണ്‍ റണ്‍ ഫ് ളാഗ് ഓഫ് ചെയ്തു. കേരള ആരോഗ്യസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. എം. എം ഹനീഷ്, ഐഎപി കൊച്ചി പ്രസിഡന്റ് ഡോ.വിവിന്‍ അബ്രാഹം, ഐഡിഎ പ്രസിഡന്റ ഡോ. വിനോദ്, വുമണ്‍ ഡെന്റല്‍ കൗണ്‍സില്‍(ഡബ്ല്യുഡിസി) പ്രതിനിധി  ഡോ.സെറീറ്റാ, എസ് ഐ കൊച്ചി  പ്രസിഡന്റ്   രമാ ശേഖര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.രാധാമണി, ഡോ.സെസി എന്നിവര്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. പ്രോഗ്രാമില്‍ പങ്കെടുത്തവര്‍ക്കുള്ള മെഡലും ചടങ്ങില്‍ വിതരണം ചെയ്തു. ഇവിഎം സ്‌കോഡ, ഇന്‍ഡെല്‍ മണി എന്നിവരുടെ സഹകരണത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.


 

Top