Society Today
Breaking News

ഏറ്റവും ജനകീയമായ മൊബൈല്‍ ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ എ ഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചു മെറ്റാ കമ്പ നി.മെറ്റാ എ ഐ ഒരു ചാറ്റ് ബോട്ട് ആണ്. മെറ്റാ തന്നെ വികസിപ്പിച്ച ഏറ്റവും നൂതനമായ ലാമ ( Large Language Model Meta AI ) എന്ന ശക്തമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സ് സംവിധാനമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. മറ്റു ആപ്പുകളുടെ സഹായം തേടാതെ നേരിട്ട് വാട്‌സാപ്പ് ടൈപ്പിങ്ങിന് സമീപത്തെ മെറ്റാ എ ഐ ഐക്കണില്‍ ക്ലിക്ക് ചെയ്തു സുഹൃത്തിനോട് എന്ന പോലെ ചാറ്റ് ചെയ്യാം. ചോദ്യങ്ങള്‍ ചോദിക്കാം , ചിത്രങ്ങള്‍ ഉണ്ടാക്കാം, പുതിയ ആശയങ്ങള്‍ സൃഷ്ടിക്കാം അങ്ങനെ പലതും.

മെറ്റാ എ ഐ വെരിഫൈഡ് ചാറ്റ് ബോക്‌സ് ആയിട്ടാണ് തുറക്കുന്നത്  തുടര്‍ന്ന് #വിത്ത്‌ലാമ ( #WithLlama  ) എന്നത് ഹാഷ്ടാഗില്‍ രേഖപെടുത്തിയിരിക്കുന്നു. ഈ ഫീച്ചര്‍ ഇന്നലെ മുതലാണ് ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയത് അതും തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക്. ഈ വാട്‌സാപ്പ് വിന്‍ഡോ തുറക്കുമ്പോള്‍ ചില കമാന്റുകള്‍ കാണാം എങ്ങനെയാണ് മെറ്റാ എ ഐ യില്‍ ഇടപെടേണ്ടത് എന്നത് സൂചിപ്പിക്കുന്നതാണ് അവ ഉദാഹരണത്തിന് 'ഇമാജിന്‍ എ ക്യാറ്റ് ഇന്‍ സ്‌പേസ് ' എന്ന കമ്മാണ്ടിനു ലഭിച്ച ചിത്രമാണ് ഇതോടൊപ്പം ഉള്ളത്.

അത് പോലെ ആരോഗ്യ പരിപാലനത്തിന് വേണ്ട കാര്യങ്ങള്‍ തുടങ്ങി ടെക്സ്റ്റ് ആയുള്ള വിവരങ്ങളും ഞൊടിയിടയില്‍ വാട്‌സാപ്പ് എ ഐ തരുന്നു 'യോഗ'പഠിക്കാനുള്ള നിര്‍ദേശങ്ങള്‍ എന്ന് എന്റര്‍ ചെയ്താല്‍ യോഗയുടെ സ്‌റ്റെപ് ബൈ സ്‌റ്റെപ് വിവരണങ്ങള്‍ തരുന്നു.ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാണ് നിര്‍ദേശങ്ങള്‍ നല്‍കുവാന്‍ ആകുക.
വരും ദിവസങ്ങളില്‍ എല്ലാവര്‍ക്കും വാട്‌സാപ്പ് അപ്‌ഡേറ്റിലൂടെ മെറ്റാ എ ഐ ലഭ്യമാകും. വാട്‌സ്ആപ്പ് എ ഐ അവതരിപ്പിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജനകീയമാകുന്നതിനു സഹായിക്കും എന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു.


റിപ്പോര്‍ട്ട് തയ്യാറാക്കിയത്

ജീവന്‍ലാല്‍ രവി ( ഡിജിറ്റല്‍ മീഡിയ സ്ട്രാറ്റജിസ്റ്റ് )

Top