16-April-2024 -
By. news desk
കൊച്ചി: ഏരിയല്‍ ഇന്ത്യയുടെ ഷെയര്‍ ദി ലോഡ് ക്യാമ്പയിന്‍ ചിത്രത്തിന്റെ ഏഴാം പതിപ്പ് ' ഹോം ടീം # ഷെയര്‍ ദി ലോര്‍ഡ് ' പുറത്തിറക്കി.ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ സമത്വം, യഥാര്‍ത്ഥ പങ്കാളിത്തം പരിപോഷിപ്പിക്കല്‍, ശോഭനമായ ഭാവിയിലേക്കുള്ള വഴി തുറക്കല്‍ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പുതിയ പതിപ്പ് ഊന്നി പറയുന്നു. കുടുംബങ്ങളിലെ സാമൂഹിക മാനദണ്ഡങ്ങള്‍ പുനക്രമീകരിക്കുക, പരസ്പര പിന്തുണയും സഹകരണവും പ്രോത്സാഹിപ്പിക്കുക, കൂടുതല്‍ സന്തുലിതവും പരസ്പരം ഉള്‍ക്കൊള്ളുന്ന പങ്കാളിത്തത്തിലേക്കുള്ള യാത്ര ആരംഭിക്കാന്‍ ദമ്പതികളെ പ്രചോദിപ്പിക്കുക തുടങ്ങിയവയാണ് ഈ ക്യാമ്പയിന്‍ നല്‍കുന്ന സന്ദേശം. കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ മേഖലകളിലേക്ക് പ്രവേശിക്കുകയും, അണു കുടുംബങ്ങള്‍ വ്യാപകമാവുകയും ചെയ്യുമ്പോള്‍ കുടുംബഭാരങ്ങള്‍ പങ്കിടേണ്ടതിന്റെ ആവശ്യകതയും ചിത്രം ചൂണ്ടിക്കാണിക്കുന്നു.
ആധുനിക കാലഘട്ടത്തില്‍ കുടുംബ ജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ ദമ്പതിമാര്‍ പങ്കിടേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണെന്ന് ഏഴാം പതിപ്പിന്റെ ലോഞ്ച് നിര്‍വ്വഹിച്ചുകൊണ്ടു ബോളിവുഡ് താരങ്ങളായ അനില്‍ കപൂറും സോനം കപൂറും ഉദ്‌ബോധിപ്പിച്ചു. പി ആന്റ് ജി ഇന്ത്യ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഫാബ്രിക് കെയര്‍ വൈസ് പ്രസിഡന്റുമായ മുക്ത മഹേശ്വരി, ബി ബി ഡി ഒ ഇന്ത്യ ചെയര്‍മാനും ക്രിയേറ്റീവ് ഓഫീസറുമായ ജോസി പോള്‍ എന്നിവരും ചടങ്ങില്‍ സന്നിഹീതരായിരുന്നു. 2015 ല്‍ ഏരിയല്‍ ഇന്ത്യ ' ഷെയര്‍ ദി ലോഡ് 'ക്യാമ്പയിന്‍ ആരംഭിച്ചത് മുതല്‍ അലക്കുപോലുള്ള വീട്ടു ജോലികള്‍ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമാണെന്ന് വിശ്വസിച്ചിരുന്ന പുരുഷന്മാരുടെ എണ്ണം 79% ല്‍ നിന്നും 25% മായി കുറഞ്ഞതായി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മുക്ത മഹേശ്വരി അറിയിച്ചു.