Society Today
Breaking News

കൊച്ചി:  ആര്‍ക്കിടെക്ച്ചര്‍ മേഖലയില്‍ നവീന സാങ്കേതിക വിദ്യകളും അറിവുകളും പരസ്പരം പങ്കുവെച്ച് പ്രവര്‍ത്തിക്കുന്നതിനും ലോകോത്തര ആര്‍ക്കിടെക്റ്റുകളെ വാര്‍ത്തെടുക്കുന്നതും ലക്ഷ്യമിട്ട് ലോകത്തിലെ മുന്‍നിരയിലുളള ഓസട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സ് (യുഎന്‍എസ്ഡബ്ല്യു) ദി സിറ്റീസ് ഇന്‍സ്റ്റിറ്റിയൂട്ടും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഡിസൈന്‍ ഇന്നൊവേഷന്‍സും (ആസാദി)യും കൈകോര്‍ക്കുന്നു. വൈറ്റില, സില്‍വര്‍ സാന്റ് ഐല ന്റില്‍ നടന്ന ചടങ്ങില്‍ യുഎന്‍എസ്ഡബ്ല്യു ദി സിറ്റീസ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ.പീറ്റര്‍ പൗലെയും ആസാദി ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ.ബി ആര്‍ അജിതും ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു.

യുഎന്‍എസ്ഡബ്ല്യുവിലെ  വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആസാദിയിലും ആസാദിയിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും യുഎന്‍എസ്ഡബ്ല്യുവിലുമെത്തി ആര്‍ക്കിടെക്ചര്‍ രംഗത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍, സംസ്‌ക്കാരം, പ്രദേശങ്ങള്‍, രീതികള്‍ അടക്കമുള്ളവ മനസിലാക്കുന്നതിനും ഗവേഷണം നടത്താനും പഠിക്കാനും ഇതിലൂടെ  സാധിക്കും.

ലോകത്തില്‍ 19ാം റാങ്കും ഓസ്‌ട്രേലിയയില്‍ രണ്ടാം റാങ്കുമുള്ള  യൂണിവേഴ്‌സിറ്റിയാണ് യുഎന്‍എസ്ഡബ്ല്യു.ആര്‍ക്കിടെക്ടര്‍ മേഖലയില്‍ കൂടുതല്‍ മുന്നേറ്റം സാധ്യമാക്കുന്ന വലിയ അവസരമാണ് പരസ്പര സഹകരണത്തിലൂടെ ആസാദിയിലെയും എന്‍എസ്ഡബ്ല്യുവിലെയും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ലഭിച്ചിരിക്കുന്നതെന്ന് പ്രൊഫ.ബി ആര്‍ അജിതും പ്രൊഫ.പീറ്റര്‍ പൗലെയും പറഞ്ഞു.

ലോകനിലവാരമുള്ള ആര്‍ക്കിടെക്റ്റുകളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. എസ്എസ്എല്‍സി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഡി.ആര്‍ക്ക്, പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ബി.ആര്‍ക്ക്, ആര്‍ക്കിടെക്ചര്‍ എടുത്ത് ഡിഗ്രി കഴിഞ്ഞവര്‍ക്ക് എം.ആര്‍ക്ക് എന്നീ കോഴ്‌സുകള്‍ ആസാദിയില്‍ ഉണ്ട്. ഇതേ കോഴ്‌സുകള്‍  യുഎന്‍എസ്ഡബ്ല്യുവിലും ഉണ്ട്. രണ്ടിടങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് ഇത ഏറെ ഗുണകരമാകുമെന്നും ലോകമെമ്പാടുമുള്ള ആര്‍ക്കിടെക്ചര്‍ മേഖലയില്‍ കൂടുതല്‍ പഠനം നടത്താന്‍ സഹായിക്കുമെന്നും ഇരുവരും പറഞ്ഞു.

ആസാദിയില്‍ ഡി.ആര്‍ക്ക്, ബി.ആര്‍ക്ക്, എം.ആര്‍ക്ക് എന്നിവയ്ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു സെമസ്റ്റര്‍ വരെ ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍  സാധിക്കും. ഈ കാലയളവ് നാഷണല്‍ എഡ്യുക്കേഷന്‍ പോളിസി(എന്‍ഇപി) പ്രകാരം ഇന്ത്യയില്‍ പഠനകാലയളവായി അംഗീകരിക്കപ്പെടും.

.ഇന്ത്യയില്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍(യുജിസി)നും കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറും(സിഒഎ) യുഎന്‍എസ് ഡബ്ല്യുവിനെ അംഗീകരിച്ചിട്ടുളളതാണെന്നും ഇവര്‍ വ്യക്തമാക്കി.


 

Top