Society Today
Breaking News

കൊച്ചി: ഗൂഗിള്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച ഡിജിറ്റല്‍ വാലറ്റ് സേവനമായ ഗൂഗിള്‍ വാലറ്റില്‍ കൊച്ചിമെട്രോയുടെ ടിക്കറ്റും യാത്രാ പാസും സൂക്ഷിക്കാം. കൊച്ചി മെട്രോ ആണ് ഗൂഗിള്‍ വാലറ്റില്‍ ഇന്ത്യയില്‍ ആദ്യമായി ഉള്‍പ്പെടുത്തപ്പെട്ടമെട്രോ സര്‍വീസ്. ഗൂഗിളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് കൊച്ചിമെട്രോ റെയില്‍ ലിമിറ്റഡ് ഇതു സാധ്യമാക്കിയത്. കൊച്ചി ആസ്ഥാനമായ പ്രുഡന്റ് ടെക്‌നോളജീസ് ആണ് കൊച്ചി മെട്രോയ്ക്ക് ഇതിനുള്ള സാങ്കേതിക പിന്തുണയും സഹായങ്ങളും നല്‍കുന്നത്.പുതിയ സേവനത്തോടെ ഡിജിറ്റല്‍ ടിക്കറ്റിങ് രംഗത്ത് കൊച്ചി മെട്രോഒരു പടി കൂടി മുന്നിലെത്തി.ടിക്കറ്റുകള്‍, യാത്രാ പാസുകള്‍, ബോര്‍ഡിങ് പാസ്, ലോയല്‍റ്റികാര്‍ഡുകള്‍, മൂവി ടിക്കറ്റുകള്‍തുടങ്ങിവയെല്ലാം സുരക്ഷിതമായി ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനും ഉപയോഗിക്കാനും പേമെന്റുകള്‍ നടത്താനും സൗകര്യമുള്ള അപ്ലിക്കേഷനാണ് ഗൂഗിള്‍ വാലറ്റ് ഗൂഗിള്‍ പേ ആപ്പിനൊപ്പം പേമെന്റ് ആവശ്യങ്ങള്‍ക്ക് ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം.

ഇപ്പോള്‍ ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ മാത്രമാണ് ഗൂഗിള്‍ വാലറ്റ് ലഭ്യമായിട്ടുള്ളത്.ഡിവൈസില്‍ നിയര്‍ഫീല്‍ഡ് കമ്യൂണിക്കേഷന്‍ ഫീച്ചറും ഉണ്ടായിരിക്കണം.നഗര ഗതാഗത രംഗത്തെ ഡിജിറ്റല്‍ ചുവടുവയ്പ്പുകളില്‍ നിര്‍ണായകനാഴികക്കല്ലാണ് ഗൂഗിള്‍ വാലറ്റില്‍ കൊച്ചി മെട്രോ ടിക്കറ്റ്‌ലഭ്യമാക്കിയതിലൂടെ പിന്നിട്ടിരിക്കുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി ലോക്‌നാഥ് ബെഹറ പറഞ്ഞു. ഗൂഗിളുമായുള്ള സഹകരണത്തിലൂടെ മെട്രോ ടിക്കറ്റ് സൗകര്യപ്രദമായ രൂപത്തില്‍
മെട്രോയിലുടനീളം ഉപയോഗിക്കാവുന്ന തരത്തില്‍ യാത്രക്കാരുടെ യാത്രാനുഭവം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ആന്‍ഡ്രോയ്ഡിന്റെ ഇന്ത്യയിലെ മുന്നേറ്റത്തില്‍ സുപ്രധാന നാഴികക്കല്ലാണ് ഗൂഗിള്‍ വാലറ്റിന്റെ വരവെന്നും ഈ നൂതനസാങ്കേതികവിദ്യാ സൗകര്യം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ കൂടുതല്‍ ലളിതമാക്കുമെന്നും ഗൂഗിള്‍ ജനറല്‍ മാനേജറും ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് എഞ്ചിനീയറിങ് ലീഡുമായ റാം പപത്‌ല പറഞ്ഞു.

സമഗ്രമായി ടിക്കറ്റിങ് സംവിധാനം ഒരുക്കാനായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി കൈകോര്‍ക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും യാത്രാ പാസുകള്‍ ഇഷ്യൂ ചെയ്യുന്നതും കാന്‍സല്‍ ചെയ്യുന്നതടക്കം എല്ലാം ഗൂഗിള്‍ വാലെറ്റില്‍ സാധ്യമാണെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗൂഗിള്‍ വാലറ്റില്‍ കൊച്ചി മെട്രോയുടെ ടിക്കറ്റിങ് സംവിധാനം സംയോജിപ്പിക്കുന്നതില്‍ സാങ്കേതിക പിന്തുണ നല്‍കിയത് കൊച്ചിയിലെ പ്രുഡന്റ് ടെക്‌നോളജീസാണ്. വിപ്ലവകരമായ ഡിജിറ്റല്‍ അനുഭവം കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതില്‍ നിര്‍ണായക ചുവടുവയ്പ്പാണ് ഈ സഹകരണമെന്ന് പ്രൂഡന്റ് ടെക്‌നോളജീസ് ഡയറക്ടര്‍ ജീജോ ജോര്‍ജ് പറഞ്ഞു. തടസ്സങ്ങളിലാത്ത പേമെന്റുംമെച്ചപ്പെട്ട വ്യക്തിഗത അനുഭവവും നല്‍കാന്‍ കഴിയുന്നതിലൂടെ ഉപഭോക്താക്കളുടെ വിശ്വാസ്യതയെ ഈ പുതിയ സേവനംപുനര്‍നിര്‍വചിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


 

Top