17-May-2024 -
By. bussiness desk
കൊച്ചി: ഓഹരി വിപണിയില്‍ എങ്ങനെ പണം നിക്ഷേപിക്കാം, സമ്പാദിക്കാം തുടങ്ങിവയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണം ലക്ഷ്യമിട്ട് സെക്യൂരിറ്റീസ് ആന്റ് എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ സഹകരണത്തോടെ പബ്ലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ(പിആര്‍സി ഐ) കൊച്ചി ചാപ്റ്റും അലൈസ് ബ്ലൂവും സംയുക്തമായി കൊച്ചിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഇന്‍വെസ്്‌റ്റേഴ്‌സ് അവെയര്‍നെസ് പ്രോഗ്രാം എന്ന പേരില്‍ സംഘടിപ്പിച്ച സെമിനാര്‍ പിആര്‍സി ഐ ഡയറക്ടറും ഗവേണിംഗ് കൗണ്‍സില്‍ സെക്രട്ടറിയുമായ ടി വിനയകുമാര്‍ ഉദ്ഘാടനം ചെയ്തു.
പിആര്‍സി ഐ കൊച്ചി ചാപ്റ്റര്‍ ചെയര്‍മാന്‍ ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. കേരള ചെയര്‍മാന്‍ റാം മേനോന്‍ മുഖ്യപ്രഭാഷണം നടത്തി. കൊച്ചി ചാപ്റ്റര്‍ സെക്രട്ടറി മനോജ് മാനുവല്‍,ട്രഷറര്‍ പി കെ നടേഷ് തുടങ്ങിയവര്‍ സംസാരിച്ചു.ഓഹരി വിപണിയിലെ നിക്ഷേപം, സാധ്യത, സാങ്കേതിക വശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ എംസിഎസ് കേരള ഹെഡ് ബിജു ഗോപിനാഥന്‍, അലൈസ് ബ്ലൂ എവിപി ആന്റ് ഹെഡ് ഓഫ് കമ്മോഡിറ്റീസ് കെ എ അനില്‍ കുമാര്‍, നിഖില്‍ മാത്യു തുടങ്ങിയവര്‍ ക്ലാസെടുത്തു.