17-February-2021 -
By.
കോഴിക്കോട് : റെനോ കൈഗര്‍ കേരള വിപണിയില്‍ എത്തി. ഫ്രെഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ സബ് കോംപാക്ട് എസ്.യു.വി ആയ കൈഗര്‍ കോഴിക്കോട് ടിവിഎസ് റെനോള്‍ട്ട് ഷോറൂമില്‍ ക്ലസ്റ്റര്‍ ഹെഡ് ടോണി മാത്യു, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഇ മോഹന്‍ദാസ്, സെയില്‍സ് മാനേജര്‍ ബിനോയി പൗലോസ് എന്നിവര്‍ ചേര്‍ന്ന് റെനോയുടെ കൈഗര്‍ കോഴിക്കോട് അവതരിപ്പിച്ചു. റെനോ ഇന്ത്യയുടെ എസ്.യു.വി വിഭാഗത്തിലേക്കാണ് കൈഗര്‍ എത്തിയത്.
റെനോ നിസാന്‍ സഖ്യത്തിന് കീഴില്‍ നിര്‍മ്മിച്ച സിഎംഎഫ്എ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ കൈഗര്‍ വിപണിയിലെത്തുന്നത്. പെട്രോള്‍ വേരിയന്റില്‍ മാത്രം ലഭ്യമായ കൈഗര്‍ ഇക്കോ, ഡ്രൈവ്, സ്പോര്‍ട്സ് മോഡലുകളില്‍ ലഭ്യമാണ്. പ്രാരംഭ വില 5,45,000 രൂപ.
1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്നീ രണ്ട് എന്‍ജിനുകളില്‍ ലഭ്യമാണ്. ഇവ യഥാക്രമം 72 പിഎസ് 96 എന്‍എം ടോര്‍ക്കും, 100 പിഎസ് 160 എന്‍എം ടോര്‍ക്കും വാഗ്ദാനം ചെയ്യും. 5 സ്പീഡ്, എ.എം.ടി, സി.വി.ടി എന്നീ ട്രാന്സ്മിഷനുകളില് വാഹനം ലഭ്യമാകും.
ഐസ് കൂള്‍ വൈറ്റ്, പ്ലാനറ്റ് ഗ്രേ, മൂണ്‍ലൈറ്റ് ഗ്രേ, മഹാഗണി ബ്രൗണ്‍, കാസ്പിയന്‍ ബ്ലൂ, മിസ്റ്ററി ബ്ലാക്ക് , റേഡിയന്റ് റെഡ് എന്നീ ആറ് കളറുകളിലാണ് കൈഗര്‍ എത്തുന്നത്.