Society Today
Breaking News

കൊച്ചി: കഴിഞ്ഞ 35 വര്‍ഷമായി പാര്‍പ്പിട നിര്‍മാണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിര്‍മാതാക്കളായ സ്‌കൈലൈന്‍ ദുബായില്‍ പാര്‍പ്പിട പദ്ധതി പ്രഖ്യാപിച്ചു. ദുബായിലെ ജ്യുമേര വില്ലേജ്  സെന്ററിലാണ് സ്‌കൈലൈന്‍ പ്രഥമ സംരംഭമായ അവന്റ്  ഗാര്‍ഡ് റെസിഡന്‍സ് പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് മാത്രം ലോഞ്ച് ചെയ്ത പദ്ധതിയില്‍ ഇതിനകം തന്നെ 70 ശതമാനത്തിലേറെ ബുക്കിംഗ് ലഭിച്ചു കഴിഞ്ഞതായി സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ് സിഎംഡി കെ.വി അബ്ദുള്‍ അസീസ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആഡംബരത്തിലും കാഴ്ചയിലും രൂപകല്‍പനയിലും ഏറെ വ്യത്യസ്!തത പുലര്‍ത്തുന്ന പാര്‍പ്പിട സമുച്ചയമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മികവുറ്റ ഡിസൈനിംഗിലൂടെ സ്ഥലത്തിന്റെ ഉപയോഗ സാദ്ധ്യതകള്‍, മേല്‍ത്തരം ഫിനിഷിംഗ്, ലോകനിലവാരത്തിനനുയോജ്യമായ സുഖസൗകര്യങ്ങള്‍ എന്നിവ സമന്വയിപ്പിച്ചിട്ടുണ്ട്. അവന്റ്  ഗാര്‍ഡില്‍ നിന്ന് 20 മിനിറ്റ് കൊണ്ട് വിവിധ ഷോപ്പിംഗ് മാളുകള്‍, വിനോദ കേന്ദ്രങ്ങള്‍, ബിസിനസ് സെന്ററുകള്‍ എന്നിവിടങ്ങളിലേക്ക് എത്താനാകും. ദുബായിലെ പാര്‍പ്പിട സമുച്ചയത്തില്‍ നിക്ഷേപിക്കുന്നത് വഴി എട്ട് മുതല്‍ ഒന്‍പത് ശതമാനം വരെ സാമ്പത്തിക വളര്‍ച്ച നേടാന്‍ നിക്ഷേപകന് കഴിയും. 500 കോടിയോളം രൂപയുടെ മുതല്‍ മുടക്കിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതെന്ന് കെ.വി അബ്ദുള്‍ അസീസ് പറഞ്ഞു.

പുതു തലമുറയുടെ അഭിരുചികള്‍ മുന്‍കൂട്ടി കണ്ടു കൊണ്ട് സ്‌കൈലൈന്‍ ഹെക്‌റ്റേഴ്‌സ് എന്ന നൂതന ആശയവും സ്‌കൈലൈന്‍ അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ പ്ലോട്ടില്‍ അവരുടെ ആശയത്തിനനുസരിച്ച് വീടുകള്‍ യഥേഷ്ടം  രൂപകല്‍പന ചെയ്യാമെന്നതാണ് ഇതിന്റെ സവിശേഷത. ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത് ക്ലബ്, മള്‍ട്ടിപര്‍പ്പസ് ഹാള്‍, കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍, വെള്ളം, വൈദ്യുതി, പേവ്ഡ് റോഡുകള്‍, സെക്യൂരിറ്റി സംവിധാനങ്ങള്‍ എന്നിവയെല്ലാമുണ്ടാകും. നിലവില്‍ സ്‌കൈലൈനിന് പതിനൊന്ന് ലക്ഷത്തിലധികം ചതുരശ്ര അടി പാര്‍പ്പിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

500 കോടി രൂപ മുതല്‍മുടക്കില്‍ പത്തോളം പ്രോജക്ടുകള്‍ പുരോഗമിക്കുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പതിമൂന്നില്‍  പരം പ്രോജക്ടുകള്‍  കേരളത്തിന്റെ വിവിധ നഗരങ്ങളില്‍ ലോഞ്ച് ചെയ്യും. ആയിരം കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു.സ്‌കൈലൈന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഹല്‍ അസീസ്, ഓപ്പറേഷന്‍സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് തോമസ് മാത്യു, ഫിനാന്‍സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് ജിജോ ആലപ്പാട്ട്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് മേധാവി മുഹമ്മദ് ഫാറൂഖ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Top