25-May-2024 -
By. news desk
കൊച്ചി: ഡെറാഡൂണ്‍ എസ്ജിആര്ആര് മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ പീഡിയാട്രിക് പിജി വിദ്യാര്‍ഥി ഡോ. ദിവേഷ് ഗാര്‍ഗ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐ.എം.എ കൊച്ചിയും .നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ (എന്‍എംഎസി) റെഗുലേഷന്‍സ് അടിയന്തിരമായി നടപ്പാക്കണമെന്ന് ഐഎംഎ കൊച്ചി ആവശ്യപ്പെട്ടു.
ആവശ്യത്തിന് വിശ്രമം ലഭിക്കാതെ ജോലിചെയ്യേണ്ടിവന്നതിനെ തുടര്‍ന്ന് മാനസിക സംഘര്‍ഷം താങ്ങാനാവാതെയാണ് ഡോ. ദിവേഷ് ഗാര്‍ഗ് ആത്മഹത്യ ചെയ്തതെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നെും ഐഎംഎ കൊച്ചി ആവശ്യപ്പെട്ടു. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കലൂര്‍ ഐ.എം.എ ഹൗസില്‍ ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എം. എം ഹനീഷ്, സെക്രട്ടറി ഡോ.ജോര്‍ജ്ജ് തുകലന്‍, ട്രഷറര്‍ ഡോ.സച്ചിന് സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നഗരത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ മെഴുകുതിരികള്‍ കത്തിച്ച് പ്രതിഷേധിച്ചു.