28-May-2024 -
By. bussiness desk
കൊച്ചി: ഹോംഗ്രൗണ്‍ പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഒബെന് ഇലക്ട്രിക് ബൈക്കുകളുടെ വില്പന കേരള വിപണിയിലേക്കും വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി കൊച്ചിയിലും തിരുവനന്തപുരത്തും പുതിയ ഡീലര്‍ഷിപ്പ് ഷോറൂമുകള്‍ തുറന്നു.'ഒബെന് റോര്‍'' (Oben Rorr) കമ്പനിയുടെ മുന്‍നിര ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ്. എട്ട് കിലോവാട്ട് മോട്ടോര്‍ ഉപയോഗിച്ച് ഒബെന് റോര്‍ മൂന്ന് സെക്കന്‍ഡിനുള്ളില്‍ 0-40 kmph വേഗത കൈവരിക്കാനും, ടോപ്സ്പീഡ് 100 kmph ക്കും എത്തുന്നു, എല്എഫ്പി സെല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഇരട്ട ബാറ്ററി ലൈഫും ഉയര്‍ന്ന താപ പ്രതിരോധവും മികച്ച സുരക്ഷയും ഉറപ്പാക്കുന്നു.
ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ 187 കിലോമീറ്റര്‍ (IDC) വേഗതയുടെ റേഞ്ചും ഈ ബൈക്കിനുണ്ട്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 50,000 കി മി വരെ ബാറ്ററിക്കും മൂന്ന് വര്‍ഷം മോട്ടോറിനും വാറണ്ടിയും മൂന്ന് സൗജന്യ സര്‍വ്വീസുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എക്സ് ഷോറൂം പ്രാരംഭ വില 1,49,999 രൂപ. കൊച്ചിയില്‍ കോസ്മോ ഡ്രൈവ്സും, തിരുവനന്തപുരത്ത് എമിഷന്ഫ്രീ വെഹിക്കിള്‍സുമായി സഹകരിച്ചാണ് ഒബെന് ഇലക്ട്രിക് ഡീലര്‍ഷിപ്പ് ഷോറൂമുകള്‍ ആരംഭിച്ചിരിക്കുന്നത്. ഓരോ ഷോറൂമുകളും ഒബെന് കെയര്‍ സേവന കേന്ദ്രങ്ങളായിട്ടുകൂടിയാകും പ്രവര്‍ത്തിക്കുക.
കൂടാതെ എന്‍ഡ്ടുഎന്‍ഡ് സര്‍വീസിംഗ്, സ്പെയര്‍ പാര്‍ട്സ് സഹായം, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉപഭോക്തൃ അനുഭവം എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഫ്യൂച്ചറിസ്റ്റിക് ഡിസൈനും അഡ്വാന്‍സ്ഡ് കസ്റ്റമര്‍ ഇന്ററാക്ഷന് ടെക്നോളജിയും ഉപയോഗിച്ച് സമഗ്രമായ ഉല്‍പ്പന്ന വിവരങ്ങള്‍ക്കും സംവേദനാത്മക അനുഭവങ്ങള്‍ക്കും പ്രത്യേക സോണുകള്‍ ഷോറൂമുകളിലുണ്ടാകും. പ്രതിവര്‍ഷം ഒരു ലക്ഷത്തോളം ഇവി ഇരുചക്രവാഹനങ്ങള്‍ വിറ്റഴിക്കപ്പെടുന്നതിനാല്‍ കേരളത്തിലെ തഴച്ചുവളരുന്ന ഈ മേഖല ഒബെന് ഇലക്ട്രിക്കിന് ഗണ്യമായ ബിസിനസ്സ് അവസരങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒബെന് ഇലക്ട്രിക് സ്ഥാപകയും സിഇഒയുമായ മധുമിത അഗര്‍വാള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.obeneletcric.com സന്ദര്‍ശിക്കുക