Society Today
Breaking News

കൊച്ചി: ആരോഗ്യ ടൂറിസം രംഗത്ത് കേരളത്തിനും ഇന്ത്യയ്ക്കും അനന്ത സാധ്യതകളാണുള്ളതെന്നും കേരളത്തെ ആരോഗ്യടൂറിസം ഹബ്ബാക്കി മാറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മെഡിക്കല്‍ ടൂറിസം ഫെസിലിറ്റേഴ്‌സ് ഫോറം ഓഫ് കേരള (കെഎംടിഎഫ്എഫ്) പ്രസിഡന്റ് ഡോ. കെ എ അബൂബക്കര്‍, സെക്രട്ടറി നൗഫല്‍ ചാക്കേരി, ട്രഷറര്‍ പി എച്ച് അയൂബ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആരോഗ്യ ടൂറിസം രംഗത്ത് അനന്ത സാധ്യതകളാണുള്ളതെങ്കിലും അത് വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ നമ്മള്‍ക്കാവുന്നില്ല. ആരോഗ്യ ടൂറിസം രംഗത്ത് തായ്‌ലന്റ് അടക്കമുള്ള മറ്റു രാജ്യങ്ങള്‍ വലിയ കുതിച്ചു ചാട്ടം നടത്തുമ്പോള്‍ നമ്മള്‍ അവസരം വേണ്ട വിധം ഉപയോഗിക്കുന്നില്ല.  
മറ്റു രാജ്യങ്ങളില്‍ ടൂറിസം വിസയില്‍ ചികില്‍സയ്ക്ക് പോകാന്‍ സാധിക്കുമ്പോള്‍ ഇന്ത്യയിലേക്ക് ചികില്‍സയ്ക്ക് വരണമെങ്കില്‍ മെഡിക്കല്‍ വിസയിലൂടെ മാത്രമെ സാധ്യമാകു. ഇതിനാകട്ടെ ഒട്ടേറെ കടമ്പകളും താമസവും നേരിടുകയാണ്. ഇത് പലപ്പോഴും നമ്മള്‍ക്ക് തിരിച്ചടിയാണ് സമ്മാനിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി.

600 കോടി മുതല്‍ ആയിരം കോടിവരെയുള്ള വരുമാനം നിലവില്‍ ആരോഗ്യ ടൂറിസം വഴി കേരളത്തിന് ലഭ്യമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് മെഡിക്കല്‍ വിസ ചട്ടങ്ങള്‍ ലഘൂകരിച്ചാല്‍ വിദേശത്ത് നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള ഏറ്റവും വിലയ സാധ്യതയാണ് മെഡിക്കല്‍ ടൂറിസം തുറന്നിടുന്നത്. ഇത്തരം വിഷയങ്ങളിലടക്കം സര്‍ക്കാരിന്റെ അനൂകൂല ഇടപെടലും വിദേശരാജ്യങ്ങളില്‍ നിന്നും കൂടുതല്‍ പേരെ ചികില്‍സയ്ക്കായി ഇവിടേയ്ക്ക് എത്തിക്കുന്നതും ലക്ഷ്യമിട്ട് കെഎംടിഎഫ്എഫ് ന്റെ നേതൃത്വത്തില്‍ ജൂണ്‍ 13, വ്യാഴാഴ്ച കൊച്ചിയില്‍ ' മെഡിക്കല്‍ വാല്യൂ ട്രാവല്‍ മീറ്റ് ' (എംവിടി മീറ്റ് 24) സംഘടിപ്പിക്കുമെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

എറണാകുളം ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടക്കുന്ന എംവിടി 24 കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) മാനേജിംഗ് ഡയറക്ടര്‍  എസ്.സുഹാസ് ഐഎഎസ് ഉദ്ഘാടനം ചെയ്യും.  കെ.എം.ടി.എഫ്.എഫ് പ്രസിഡന്റ് ഡോ.കെ.എ അബൂബക്കര്‍ അധ്യക്ഷത വഹിക്കും. എഫ്.എച്ച്.ഡബ്ല്യു.പി പ്രസിഡന്റ് ദലിപ് കുമാര്‍ ചോപ്ര, രാജഗിരി ആശുപത്രി സിഇഒയും സി.എ.എച്ച്.ഒ  ഹെല്‍ത്ത്‌കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡിവിഷന്‍ ചെയര്‍മാനുമായ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി സിഎംഐ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എം എം ഹനീഷ് മുഖ്യ അതിഥിയായിരിക്കും. വിപിഎസ് ലേക്ക്‌ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.കെ അബ്ദുള്ള, ആസ്റ്റര്‍ മെഡ്‌സിറ്റി വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍, ഡോ. കെ.എം ചെറിയാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഫാ.ഡോ.അലക്‌സാണ്ടര്‍ കൂടരത്തില്‍, സണ്‍റൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ ഡോ. ഹഫീസ് റഹ്മാന്‍, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ജോസ് പ്രദീപ്, അപ്പോളോ അഡ്‌ലകസ് ഹോസ്പിറ്റല്‍ സി.ഒ.ഒ ഡോ.ഷുഹൈബ് ഖാദര്‍, കിംസ് തിരുവനന്തപുരം ഗ്രൂപ്പ് മാര്‍ക്കറ്റിംഗ്  ഹെഡ് വൈ.ആര്‍ വിനോദ്, സഹാ ഗാര്‍ഡന്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.എസ് അനസ്, ഫ്യൂച്ചറേസ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ ഹസ്സൈന്‍,  കെ.എം.ടി.എഫ്.എഫ് സെക്രട്ടറി നൗഫല്‍ ചാക്കേരി, ജോയിന്റ് സെക്രട്ടറി അബ്ദുള്‍ റസാഖ് മുഹമ്മദ്, ട്രഷറര്‍ പി.എച്ച് അയൂബ്, മനോജ് കുമാര്‍, പി.സിറാജ് തുടങ്ങിയവര്‍ സംസാരിക്കും.  

'കേരളത്തിലെ ആരോഗ്യ ടൂറിസത്തിന്റെ വളര്‍ച്ച'  'നേട്ടങ്ങളൂം ആനൂകൂല്യങ്ങളും'  എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടക്കും. സജീവ് കുറുപ്പ് (കേരള ടൂറിസം കോഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി ജനറല്‍ സെക്രട്ടറി), ഡോ.കെ.എസ് വിഷ്ണു നമ്പൂതിരി (എഎംഎഐ സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ്), യൂനസ് സലീം (സിഇഒ, ഗ്ലോബല്‍ ട്രീറ്റ്‌മെന്റ് സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റഡ്), ജോസ് പോള്‍ (ജനറല്‍ മാനേജര്‍, റിലേഷന്‍ ആന്റ് ഹെഡ് ഓഫ് ഇന്റര്‍നാഷമല്‍ പേഷ്യന്റ് സര്‍വ്വീസസ്, രാജഗിരി ഹോസ്പിറ്റല്‍), തിരുവനന്തപുരം കിംസ് ആശുപത്രി മാര്‍ക്കറ്റിംഗ് മേധാവി  വൈ.ആര്‍.വിനോദ്, ഡോ.കെ.എ അബൂബക്കര്‍ ( പ്രസിഡന്റ്, കെഎംടിഎഫ് എഫ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സെബിന്‍ പൗലോസ് മോഡറേറ്ററാകും.

കെഎംടിഎഫ്എഫ് വൈസ് പ്രസിഡന്റുമാരായ ഷക്കീല സുബൈര്‍, പി എ സിറാജ്, ജോയിന്റ് സെക്രട്ടറി  പി എ ഷിബു, സൈനുല്‍ ആബിദ്, ജാഫര്‍ ബാക്കവി, കെ പി ഷിബു, മനോജ് കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Top