Society Today
Breaking News

കൊച്ചി:  ശിവ് നാടാര്‍  ചെന്നൈ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ആരംഭിച്ചിരിക്കുന്ന ശിവ്  നാടാര്‍ സ്‌കൂള്‍ ഓഫ് ലോയിലെ  അഞ്ചുവര്‍ഷത്തെ ബി എ, എല്‍ എല്‍ ബി പ്രോഗ്രാമിന്റെ ആദ്യ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.സി എല്‍ എ ടി, എല്‍ എസ് എ ടി ഇന്ത്യ സ്‌കോറുകള്‍ വഴിയോ 10, 12 ക്ലാസുകളിലെ ഗ്രേഡുകളുടെ അടിസ്ഥാനത്തിലോ പ്രവേശനത്തിന് അപേക്ഷിക്കാം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ അഭിമുഖത്തിന് വിളിക്കും. ആദ്യ ബാച്ചില്‍ 60 വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പ്രവേശനം ലഭിക്കുക. https:apply.snuchennaladmmissions.com/application-form-for-school-of-law ല്‍ അപേക്ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 3,95 000, എന്‍ആര്‍ഐ /ഓ സി ഐ 5,95,000 വിദേശികള്‍ക്ക് 7,90,000 രൂപ എന്നിങ്ങനെയാണ് കോഴ്‌സ് ഫീസ്. 2024 ഓഗസ്റ്റില്‍ ആരംഭിക്കുന്ന പ്രോഗ്രാമിന് അപേക്ഷ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 10.

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഈ സ്‌കൂളില്‍ ലോകമെമ്പാടുമുള്ള മികച്ച സര്‍വകലാശാലകളില്‍ പരിശീലനം ലഭിച്ച ഫാക്കല്‍റ്റികള്‍, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ സൗകര്യങ്ങളോടുകൂടീയ  ലൈബ്രറി, ഇന്‍ഡസ്ട്രിയല്‍ എക്‌സ്പീരിയന്‍സ് ഒരുക്കുന്ന മികച്ച പ്ലേസ്‌മെന്റ് ടീം എന്നിവ ഇവിടത്തെ പ്രത്യേകതകളാണെന്ന്ഡീനും പ്രൊഫസറുമായ ശിവപ്രസാദ് സ്വാമിനാഥന്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് poojasikka@shivnadarfoundation.org ല്‍ ബന്ധപ്പെടുക.


 

Top