3-July-2024 -
By. bussiness news desk
കൊച്ചി: വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയും വിദേശ നാണയ വിനിമയ സ്ഥാപനവുമായ യൂണിമണി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നേതൃത്വത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയായ 'യൂണിമണി സ്റ്റുഡന്റ് സ്റ്റാര്‍സ് 2024' ന് തുടക്കം കുറിച്ചു. യൂണിമണി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡയറക്ടറും സിഇഒ യുമായ ആര്‍ കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മനോജ് വി മാത്യു, ചീഫ് പീപ്പിള്‍ ഓഫീസര്‍ രതീഷ് ആര്‍, വിദേശ വിനിമയ വിഭാഗം നാഷണല്‍ ഹെഡ് പ്രകാശ് ഭാസ്‌കര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഒന്നാം സീസണില്‍ ജേതാവായ തിരുവനന്തപുരം സ്വദേശിനി അശ്വതി രാധികയ്ക്കുള്ള 3 ലക്ഷം രൂപ ചടങ്ങില്‍ വെച്ച് രക്ഷിതാക്കള്‍ക്ക് കൈമാറി.
വിദേശത്ത് പഠിക്കാനാഗ്രഹിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയുടെ ആദ്യ സീസണ്‍ യൂണിമണി 2023 ജനുവരിയിലാണ് തുടങ്ങിയത്. രണ്ടാം സീസണിന്റെ രജിസ്‌ട്രേഷന്‍ 2024 ജൂലൈ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയാണ്. സ്‌കോളര്‍ഷിപ്പ് അവാര്‍ഡിനായി അര്‍ഹതയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച വിദ്യാര്‍ത്ഥിയ്ക്ക് 5 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 2 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1 ലക്ഷം രൂപയുമാണ് ലഭിക്കുക. നറുക്കെടുപ്പിലൂടെ പാദവാര്‍ഷിക സമ്മാനമായി ലാപ്‌ടോപും പ്രതിമാസം ട്രോളി ബാഗും നല്‍കുന്ന പദ്ധതി ഈ വര്‍ഷം ജൂലൈയില്‍ തുടങ്ങും.ആദ്യ സീസണ്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ 25,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തപ്പോള്‍ ഇത്തവണ 50,000 ത്തില്‍ പരം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഒന്നാം സമ്മാനം 5 ലക്ഷം രൂപയായി ഉയര്‍ത്തിയതെന്ന് ആര്‍ കൃഷ്ണന്‍ പറഞ്ഞു.
സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടുന്നതിനായി 12ാം ക്ലാസ്, ഡിപ്ലോമ, സ്‌കൂള്‍, കോളേജ് ബിരുദ, സിബിഎസ്ഇ, ഐസിഎസ്ഇ, യുജിസി, സ്‌റ്റേറ്റ്്, സെന്‍ട്രല്‍ സിലബസിലുള്ള വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന , വിദേശ സ്ഥാപനത്തില്‍ നിന്ന് പഠനത്തിന് ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് 60 ശതമാനം മാര്‍ക്കു വേണം. യൂണിമണി ശാഖകളിലോ ൃലാശളേീൃലഃ.രീാ വെബ്്‌സൈറ്റിലോ മാധ്യമ പരസ്യങ്ങളിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ സോഷ്യല്‍ മീഡിയ ലിങ്ക് മുഖേനയോ അപേക്ഷ നല്‍കാം.