Society Today
Breaking News

കൊച്ചി: മെത്ത വ്യവസായത്തിലെ മുന്‍നിര ബ്രാന്‍ഡായ സുനിദ്ര 25ാം വര്‍ഷത്തിലേക്ക് കടക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി ഏറ്റവും പുതിയ പ്രീമിയം മോഡലായ  'സില്‍ക്കി' പുറത്തിറക്കി. ഒപ്പം  ഓണത്തിന്  ഉപഭോക്താക്കള്‍ക്ക് വേണ്ടി 'നാടെങ്ങും നിദ്രാഘോഷം' എന്ന കണ്‍സ്യൂമര്‍ ഓഫറും  അവതരിപ്പിച്ചു . 1999 ലാണ് ഈസ്‌റ്റേണ് മാട്രസസ് പ്രൈവറ്റ് ലിമിറ്റഡ്  സുനിദ്ര എന്ന ബ്രാന്‍ഡില്‍ മെത്തകള്‍ നിര്‍മിക്കാന് ആരംഭിച്ചത്.കൊച്ചി ആസ്ഥാനമായ ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പ് ആയ ഗ്രൂപ്പ് മീരാന്റെ ഭാഗമാണ് ഈസ്‌റ്റേണ്‍് മാട്രസസ് പ്രൈവറ്റ് ലിമിറ്റഡ്.ആരോഗ്യപ്രദവും സുഖദായകവുമായ ഉറക്കം നല്‍കുന്ന മെത്തകളുടെ ഒരു മികച്ച നിര തന്നെ ഈ കാലയളവില് സുനിദ്ര ഉപഭോക്താക്കള്‍ക്ക് എത്തിച്ചു കഴിഞ്ഞു. ഈ ശ്രേണിയിലേക്കാണ് 'സില്‍ക്കി' എത്തുന്നതെന്ന്  ഗ്രൂപ്പ് മീരാന് ചെയര്‍മാന് നവാസ് മീരാന്‍ പറഞ്ഞു.

25 വര്‍ഷം ഉപഭോക്താക്കള്‍ തന്ന സ്‌നേഹത്തിനും വിശ്വാസത്തിനുമൊപ്പം നില്‍ക്കാന്‍ സാധിച്ചുവെന്നാണ് സുനിദ്രയുടെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. 'സില്‍ക്കി'യെന്ന പുതിയ ഉല്‍പ്പന്നവും 'നാടെങ്ങും നിദ്രാഘോഷം' എന്ന ഓഫറും  അവതരിപ്പിക്കുന്നത് ഉപഭോക്താക്കള് തന്ന അചഞ്ചലമായ പിന്തുണയുടെ ശക്തിയിലാണ്. മികവിന്റെയും പുതുമയുടെയും വഴിയില് യാത്ര തുടരാന് സുനിദ്രക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 25 വര്‍ഷങ്ങള്‍ പിന്നിടുന്ന സുനിദ്രയുടെ ഈ ആഘോഷ പരിപാടികളില് ഏറ്റവും പുതിയ മെത്തയായ 'സില്‍ക്കി' അവതരിപ്പിക്കാന് കഴിഞ്ഞതില് വലിയ അഭിമാനമുണ്ട്. ഗുണനിലവാരത്തിനോടും പുതുമയോടുമുള്ള സുനിദ്രയുടെ പ്രതിജ്ഞാബദ്ധതയുടെ തെളിവ് കൂടിയാണ് പുതിയ ഈ സംരംഭമെന്ന് മാനേജിംഗ് ഡയറക്ടര് ഷെറിന് നവാസ് പറഞ്ഞു.

ആഢംബര മെറിനോ വൂള് ഫാബ്രിക്കില് പൊതിഞ്ഞ 7സോണുകളുള്ള പ്രകൃതിദത്ത ലാറ്റക്‌സും പോക്കറ്റഡ് സ്പ്രിംഗ് മെത്തയെന്നതാണ് 'സില്‍ക്കി'യുടെ പ്രത്യേകത. 'നാടെങ്ങും നിദ്രാഘോഷം' ഉപഭോക്തൃ ഓഫറിലൂടെ മികച്ച കിഴിവുകളും എക്‌സ്‌ക്ലൂസീവ് ഓഫറുകളും സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഈ ഓണക്കാലത്ത് ഒരുക്കിയിട്ടുള്ളത്. ജനങ്ങളിലേക്ക് കൂടുതല് ഇറങ്ങി അവരുടെ താല്പര്യങ്ങളും ഇഷ്ടങ്ങളും മനസിലാക്കി പുതിയ ഉല്‍പ്പന്നങ്ങള് ഒരുക്കുന്നതിനാണ് സുനിദ്ര ശ്രമിക്കുന്നത്. 25ാം വാര്‍ഷികം സുനിദ്രയെ സംബന്ധിച്ചിടത്തോളം സുപ്രധാന നേട്ടമാണ് അത് ഉപഭോക്താക്കള്‍ക്ക് ഒപ്പം ആഘോഷിക്കുകയാണ് ഞങ്ങളുടെ  ലക്ഷ്യമെന്ന് സിഇഒ അനില്‍കുമാര് പറഞ്ഞു

Top