11-July-2024 -
By. news desk
കൊച്ചി: കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷന് (സിസിഒഎ) സംസ്ഥാന പ്രസിഡന്റായി ബിനു ജോണിനെയും ജനറല്‍ സെക്രട്ടറിയായി എസ് പ്രശാന്തനെയും ട്രഷറര്‍ ആയി ഐ സി ഐവറിനെയും വീണ്ടും തിരഞ്ഞെടുത്തു. എറണാകുളം ബോള്‍ ഗാട്ടി പാലസ് കണ്വെന്ഷന് സെന്ററില്‍ നടന്ന അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് മൂവരെയും ഐക കണ്ഠേന തിരഞ്ഞെടുത്തത്.
സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ പ്രധാന പങ്കു വഹിക്കുന്ന മേട്ടോര്‍ വ്യവസായ മേഖലയുടെ നിലനില്‍പ്പിനും പുരോഗതിയ്ക്കും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അശാസ്ത്രീയമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ഈ മേഖലയുടെ നിലനില്‍പ്പിനെ ബാധിക്കും. നിയമങ്ങള്‍ നടപ്പിലാക്കുന്നതിനു മുമ്പായി കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷന് (സിസിഒഎ)അടക്കമുള്ള സംഘടനകളുമായി ചര്‍ച്ച ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സെമിനാറുകള്‍, ഓട്ടോമൊബൈല്‍ എക്സിബിഷന് ഉള്‍പ്പെടെ വിവിധ പരിപാടികളോടെ മൂന്നു ദിവസമായി നടന്ന സമ്മേളനം ഇന്നലെ രാവിലെ മുതല്‍ നടന്ന പ്രതിനിധി സമ്മേളനത്തോടെയും ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെയുമാണ് സമാപിച്ചത്.