Society Today
Breaking News

കൊച്ചി:  സാധാരണക്കാരായ ജനങ്ങളുടെ സാമ്പത്തീക ആവശ്യങ്ങളേയും സാമ്പത്തീക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങളുടെ നിലനില്‍പിനേയും മോശമായി ബാധിക്കുന്നു എന്നതിനാല്‍ സാമ്പത്തിക മേഖലയിലെ അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കണന്ന് പ്രതിപക്ഷ  നേതാവ് വി. ഡി സതീശന്‍ ആവശ്യപ്പെട്ടു. നിധി കമ്പനീസ് അസോസിയേഷന്‍ എറണാകുളം സോണല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കറന്‍സി ഒരു വിനിമയ മാധ്യമം കൂടിയാണ്. അതിനാല്‍ പണം സാധാരണക്കാരുടെ കയ്യില്‍ എത്തിയാല്‍ മാത്രമേ നാട്ടില്‍ പുരോഗതി ഉണ്ടാകൂ. വന്‍ തുക കുറച്ച് വ്യക്തികളുടെ  കയ്യില്‍ എത്തിയാലും അത് വിപണിയില്‍ സര്‍ക്കുലേറ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പില്ല.  എന്നാല്‍ ചെറിയ തുകകള്‍ സാധാരണക്കാരായ കൂടുതല്‍ ആളുകള്‍ക്കു ലഭിച്ചാല്‍ ആ പണം കൃത്യമായി മാര്‍ക്കറ്റില്‍ ചെലവഴിക്കപ്പെടും. ഇത് വിപണിയെ സജീവമാക്കുന്നതിനും നികുതി ഇനത്തില്‍ ചെറിയൊരു തുക സര്‍ക്കാര്‍ ഖജനാവില്‍ ലഭിക്കുന്നതിനും കാരണമാക്കുകയും  ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുന്‍മന്ത്രി എസ്. ശര്‍മ ബിസിനസ് അവാര്‍ഡുകളും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എന്‍ രാധാകൃഷ്ണന്‍ വിദ്യാഭ്യാസ അവാര്‍ഡുകളും വിതരണം ചെയ്തു. എ ജി എം ഉദ്ഘാടനം എന്‍ സി എ സംസ്ഥാന പ്രസിഡന്റ് ഡേവിസ് എ. പാലത്തിങ്കല്‍ നിര്‍വഹിച്ചു. എറണാകുളം സോണല്‍ പ്രസിഡന്റ് എം. വി മോഹനന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എ സലീഷ്, സോണല്‍ സെക്രട്ടറി കെ. ഒ വര്‍ഗീസ് എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി. കമ്പനി കോമ്പൗണ്ടിംഗ് വിഷയങ്ങളെക്കുറിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. എ ജോസഫ് വിശദീകരിച്ചു. സ്‌റ്റേറ്റ് കോഡിനേറ്റര്‍ ജിമ്മി ജോര്‍ജ് അംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പോളിസികളുടെ വിതരണം നടത്തി.

സംസ്ഥാന ട്രഷറര്‍ എം. ജെ ജോജു, സെക്രട്ടറിമാരായ എം. സുരേഷ്, ഗോപന്‍ സി. നായര്‍, പി. ബി സുബ്രഹ്മണ്യന്‍. വിവിധ സോണല്‍ പ്രസിഡന്റുമാരായ പി. സി നിധീഷ്, ജെ. ഹേമചന്ദ്രന്‍ നായര്‍, അടൂര്‍ സേതു, സംസ്ഥാന സമിതി അംഗം ജെന്നി എം. ജോര്‍ജ്, എറണാകുളം സോണ്‍ വൈസ് പ്രസിഡന്റ് രാജഗോപാല്‍ സി, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍മാരായ ജോഷി ടി.ബി, എസ്. ബി വാസുദേവ മേനോന്‍, അഗസ്റ്റസ് സിറില്‍, എറണാകുളം  സോണ്‍ ജോ. സെക്രട്ടറി ജോബി ജോര്‍ജ്, ട്രഷറര്‍ വി. എസ് തങ്കപ്പന്‍, ജിനോ പൊയ്യാറാ എന്നിവര്‍ പ്രസംഗിച്ചു. നിധി നിയമങ്ങള്‍, എന്‍ ഡി എച്ച്  4 റീ സബ്മിഷന്‍ എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ എന്നിവയായിരുന്നു മറ്റു പരിപാടികള്‍.

 

Top