Society Today
Breaking News

കൊച്ചി :  ക്ലബ്ബ്‌സ് ഓഫ് സലൂണ്‍ അസ്സോസിയേഷനും സിറ്റി കളക്ഷന്‍സും സംയുക്തമായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സലൂണ്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരത്തിന് അഞ്ചു പേര്‍ അര്‍ഹരായതായി. സംസ്ഥാനത്തെ സൗന്ദര്യ സംരക്ഷണ മേഖലയില്‍ മലയാളികള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കിയിട്ടുള്ള  സംരംഭകരെയാണ് അവാര്‍ഡിനായി പരിഗണിച്ചതെന്ന് ക്ലബ്‌സ് ഓഫ് സലൂണ്‍ പ്രസിഡന്റ് അനില്‍ ജോബ് അറിയിച്ചു. കേരളത്തിലെ അമ്പതിനായിരത്തില്‍പ്പരം സലൂണുകളില്‍ നിന്നും  അഭിപ്രായ സര്‍വ്വേയിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

ബ്യൂട്ടി എലൈറ്റ് അവാര്‍ഡിന് രഞ്ജു രഞ്ജിമാര്‍ (ഡോറ ബ്യൂട്ടി വേള്‍ഡ്,ആലുവ, എറണാകുളം),ബ്യൂട്ടി ബോസ്സ് അവാര്‍ഡിന് പി.എ.സഫീനാസ് (സ്‌കിന്‍ ആന്റ് ഹെയര്‍ സ്റ്റുഡിയോ, എറണാകുളം), സലൂണ്‍ ഓഫ് ഇന്നൊവേഷന്‍ അവാര്‍ഡിന് എസ്.വി ഷിബു (ടുലിപ്‌സ് ബ്യൂട്ടി പാര്‍ക്ക്,തൃശൂര്‍),  ഗോള്‍ഡണ്‍ സിസ്സേഴ്‌സ് അവാര്‍ഡിന് ഡോ.പ്രജീഷ് അഷ്ടമുടി(അഷ്ടമുടി വെല്‍നെസ്, കൊല്ലം), സലൂണ്‍ ഗ്രാന്‍ഡ് പ്രിക്‌സ് അവാര്‍ഡിന് ബി.സന്തോഷ് (പൊളോണിക്ക യൂണിസെക്‌സ് ഹെയര്‍ ആന്റ് ബ്യൂട്ടി സ്റ്റുഡിയോ, എറണാകുളം) എന്നിവരാണ് പൂരസ്‌കാരത്തിന് അര്‍ഹരായത്.
ജൂലൈ 23 ന്  രാവിലെ 11 ന് ബോള്‍ഗാട്ടി സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തൃക്കാക്കര എംഎല്‍എ ഉമാ തോമസ്‌ജേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ക്ലബ്‌സ് ഓഫ് സലൂണ്‍ പ്രസിഡന്റ് അനില്‍ ജോബ്, ഐ.എഫ്.സി മോഡലിംഗ് കമ്പനി പ്രസിഡന്റ് പ്രീതി, സൗന്ദര്യ സംരക്ഷണ മാഗസിന്‍ വിജയകുമാര്‍, ബ്യൂട്ടി ഇന്‍സ്റ്റിറ്റിയൂഷന്‍ അസ്സോസിയേഷന്‍ സുബ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് ക്ലബ്‌സ് ഓഫ് സലൂണ്‍ പ്രസിഡന്റ് അനില്‍ ജോബ്, കണ്‍വീനര്‍ വിജയകുമാര്‍, ഐ.എഫ്.സി മോഡലിംഗ് കമ്പനി  പ്രസിഡന്റ് പ്രീതി, ബ്യൂട്ടി ഇന്‍സ്ടിട്യൂഷന്‍ അസോസിയേഷന്‍ സുബ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

Top