Society Today
Breaking News

ജോധ്പൂര്‍: വിശ്വഹിന്ദു പരിഷത്തിന്റെ കേന്ദ്രഗവേണിംഗ് കൗണ്‍സിലിന്റെ ദ്വിദിന യോഗത്തിന് ഇന്ന് ജോധ്പൂരില്‍ തുടക്കമാകും. ജോധ്പൂര്‍ രത്തനാഡാ റോഡിലെ മഹേശ്വരി ജന്‍ ഉപയോഗി ഭവനില്‍ നടക്കുന്ന യോഗത്തില്‍ നിയമവിരുദ്ധ മതപരിവര്‍ത്തനം നിരോധിക്കുക, ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കുക, ജനസംഖ്യാ അസന്തുലിതാവസ്ഥ. സ്വയം തൊഴില്‍, സ്വയം പര്യാപ്തത, വിദ്യാഭ്യാസം, ആരോഗ്യം, സേവനം, സമരസത,ഹിന്ദു അഭയാര്‍ഥികള്‍ക്കുള്ള പൗരത്വ പുരോഗതിയുടെ അവലോകനം, സ്ത്രീ ശാക്തീകരണം, കുടുംബ പ്രബുദ്ധത, ഹിന്ദു മൂല്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ എന്നിവയ്‌ക്കൊപ്പം കുംഭമേള തയ്യാറെടുപ്പുകള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യും. വിഎച്ച്പി, ബജ്‌റംഗ്ദള്‍, ദുര്‍ഗ്ഗ വാഹിനി, മാതൃശക്തി എന്നിവയുടെ 300 ഓളം കേന്ദ്രീയ,ക്ഷേത്രീയ, സംസ്ഥാന ഭാരവാഹികള്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ശ്രീകൃഷ്ണ ജയന്തി വിശ്വഹിന്ദു പരിഷത്തിന്റെ 60ാം വാര്‍ഷികാഘോഷം,സംഘടനയുടെ 60ാം സ്ഥാപകദിനാഘോഷ സമാപനം എന്നിവയുടെ കര്‍മ്മ പദ്ധതിയ്ക്കും യോഗം അന്തിമ രൂപം നല്‍കുമെന്ന് വിഎച്ച് പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ അറിയിച്ചു.
 

Top