Society Today
Breaking News

 കൊച്ചി:പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് സര്‍വ്വീസ് (പി എം എസ്) കമ്പനിയായ ഫോര്‍ച്യൂണ്‍ വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനി (ഫോര്‍ച്യൂണ്‍ ഡബ്ല്യുഎംസി )യുടെ മള്‍ട്ടി ക്യാപ് ഫണ്ട് മാനേജ്‌മെന്റിന് കീഴിലെ ആസ്തികള്‍ 2025 ടെ 500 കോടി രൂപയായി വര്‍ദ്ധിപ്പിക്കും.ഈ പദ്ധതിയിലൂടെ സ്വീകരിക്കുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 50 ലക്ഷം രൂപയാണ്. ചെറുകിട, ഇടത്തരം, വലിയ ക്യാപ് സ്‌റ്റോക്ക് വിഭാഗങ്ങളില്‍ ശക്തമായ അടിത്തറയുള്ള കമ്പനികളിലാണ് പി എം എസ് പ്രോഡക്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കമ്പനിയുടെ നിലവിലുള്ള ഇടപാടുകാരില്‍ നിന്നും ഇതിനകം തന്നെ 320 കോടി സമാഹരിച്ചു കഴിഞ്ഞു. ഐ സി ഐ സി ബാങ്കാണ് കമ്പനിയുടെ കസ്‌റ്റോഡിയന്‍ ആന്റ് ഫണ്ട് അക്കൗണ്ടിംഗ് സേവന പങ്കാളി.

വലിയ ആസ്തികളുള്ള വ്യക്തികള്‍ക്കും മികച്ച നിക്ഷേപകര്‍ക്കുള്ള  സേവനങ്ങളും  വിപുലീകരിക്കുന്നതിന്റെ ഭാഗമായി മുംബെ, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ രാജ്യത്തെ മെട്രോ നഗരങ്ങളില്‍ പുതിയ ഓഫീസുകള്‍ തുറക്കുന്നതിനും പദ്ധതിയുണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. എന്‍ എസ് ഇ, ബി എസ് ഇ, എം സി എക്‌സ് എന്നിവയിലെ അംഗവും സി ഡി എസ് എല്ലിന്റെ ഡെപ്പോസിറ്ററി പങ്കാളിയുമായ ഫോര്‍ച്യൂണ്‍ ഡബ്ലിയു എം സിക്ക് മൂലധന വിപണിയില്‍ 30ലേറെ വര്‍ഷങ്ങളുടെ മികച്ച പ്രവര്‍ത്തന പശ്ചാത്തലമുണ്ട്. കേരളം, തമിഴ്‌നാട്,കര്‍ണാടക സംസ്ഥാനങ്ങളിലെ മുലധന വിപണിയില്‍ പതിനായിരത്തില്‍പരം ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നു.

മുന്‍നിര സ്‌റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ  ഫോര്‍ച്യൂണ്‍ ഡബ്ലിയു എം സിക്ക് 2024 മാര്‍ച്ചില്‍ സെബിയുടെ പിഎംഎസ് ലൈസന്‍സ് ലഭിക്കുകയും തുടര്‍ന്ന് ജൂണില്‍ മള്‍ട്ടി ക്യാപ് വാല്യൂ ഫണ്ട് ആരംഭിക്കുകയും ചെയ്തു. ബാങ്കിംഗ്, ഫോറിന്‍ എക്‌സ്‌ചേഞ്ച്, ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് എന്നിവയില്‍ വിപുലമായ അനുഭവ സമ്പത്തുള്ള ജോസ് സി. എബ്രഹാമാണ് കമ്പനിയുടെ സ്ഥാപകനും തലവനും. മേഘ ജോസ് ബിസിനസ് ഗ്രോത്ത് മേധാവി.  കൂടാതെ സാങ്കേതികവും അടിസ്ഥാനപരവുമായ വിശകലന വിദഗ്ധരുടെ ശക്തമായൊരു സംഘത്തിന്റെ പിന്തുണയുണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
 

Top