Society Today
Breaking News

വയനാട്: ചുരമല. മുണ്ടക്കൈ എന്നിവടങ്ങളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.40 ഓടെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 210 മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.96 പുരുഷന്മാര്‍, 85 സ്ത്രീകള്‍, 29 കുട്ടികള്‍ എന്നിവരുടെ മരണാണ് സ്ഥിരീകരിച്ചത്. 147 പേരുടെ മൃതദേഹങ്ങള്‍ ബന്ധുകള്‍ തിരിച്ചറിഞ്ഞു.139 ശരീര ഭാഗങ്ങള്‍ കണ്ടെത്തി.പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം  207,പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ ശരീര ഭാഗങ്ങള്‍ 136,ജില്ലാ ഭരണകൂടത്തിന് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം 62,നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം  28,ജില്ലാ ഭരണകൂടത്തിന്‌കൈ മാറിയ ശരീരഭാഗങ്ങള്‍  87,ബന്ധുക്കള്‍ക്ക് കൈമാറിയത് 119,ദുരന്ത പ്രദേശത്ത് നിന്നും ആശുപത്രികളില്‍ എത്തിച്ചവരുടെ എണ്ണം 491വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍  81,ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയവര്‍ 198 എന്നിങ്ങനെയാണ് മറ്റ് കണക്കുള്‍

ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ മുഴുവന്‍ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരുമെന്ന് മന്തി പി പ്രസാദ് പറഞ്ഞു.  ഇതിനായി നേവിയുടെയും ഹെലികോപ്റ്ററിന്റെയും സഹകരണം ലഭിക്കും. നിലമ്പൂരില്‍ നടന്ന  ഉന്നത തല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഹെലികോപ്റ്റര്‍, മണ്ണിനടിയില്‍ തിരച്ചില്‍ നടത്താനുള്ള ആധുനിക യന്ത്ര സംവിധാനങ്ങള്‍ എന്നിവയും ലഭ്യമാക്കുന്നു. ആവശ്യമായ ഭാഗങ്ങളില്‍ ഡോഗ് സ്‌ക്വാഡും പരിശോധന നടത്തും. 

ഉരുള്‍പൊട്ടല്‍ മേഖലയോട് ചേര്‍ന്ന ഭാഗം മുതല്‍ ചാലിയാറിന്റെ അവസാന ഭാഗം വരെ തിരച്ചില്‍ നടത്തും. മണ്ണില്‍ മൃതദേഹങ്ങള്‍ അകപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും. പാലങ്ങളിലും റഗുലേറ്റര്‍ കം ബ്രിഡ്ജുകളിലും അടിഞ്ഞ മരങ്ങള്‍ മാറ്റി തിരച്ചില്‍ നടത്തും.

 


ക്യാമ്പുകളിലെ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം
 
ചൂരല്‍മല  മുണ്ടക്കൈ ദുരന്തബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പുകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രിസഭാ ഉപസമിതി അഭ്യര്‍ത്ഥിച്ചു. ക്യാമ്പുകളില്‍ താമസിക്കുന്നവരുടെ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാകരുത്. വ്യത്യസ്ത ചുറ്റുപാടുകളില്‍ നിന്നുള്ള കുടുംബങ്ങളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. അവരുടെ മനോനില കണക്കിലെടുക്കണമെന്നും മന്ത്രിമാര്‍ പറഞ്ഞു. ക്യാമ്പുകള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നോഡല്‍ ഓഫീസറെയും മറ്റ് ആവശ്യമായ ഉദ്യോഗസ്ഥരെയും വൈദ്യസംഘങ്ങളേയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷണം, ആരോഗ്യം,വൃത്തി എന്നീ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ക്യാമ്പിലേക്കാവശ്യമായ എല്ലാ സാധനങ്ങളും ലഭ്യമാണ്. പതിനാല് മൃതദേഹങ്ങളാണ് വെള്ളിയാഴ്ച്ച ലഭിച്ചതെന്ന് മന്ത്രിമാര്‍ സ്ഥിരീകരിച്ചു. മുണ്ടക്കൈ ഒന്ന്, വെള്ളാര്‍മല സ്‌കൂള്‍ പരിസരം എട്ട്, വില്ലേജ് ഓഫീസ് പരിസരം രണ്ട്, മലപ്പുറം എടക്കര രണ്ട്, നിലമ്പൂര്‍ ഒന്ന് എന്നിങ്ങനെയാണ് ലഭിച്ച മൃതദേഹങ്ങള്‍.  തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശം തയാറാക്കിയിട്ടുണ്ട്. ഇതിന് കല്‍പ്പറ്റ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് എടവക, മുള്ളന്‍കൊല്ലി എന്നിവിടങ്ങളിലെ പൊതു ശ്മശാനങ്ങളില്‍ സൗകര്യമൊരുക്കും. ശരീരഭാഗങ്ങളും മൃതദേഹം സംസ്‌കരിക്കുന്ന രീതിയില്‍ തന്നെ സംസ്‌കരിക്കും. റഡാറും ഡ്രോണും ഉപയോഗിച്ചുള്ള  സര്‍വെ 60 ശതമാനം പിന്നിട്ടതായും മന്ത്രിമാര്‍ അറിയിച്ചു. ദുരന്തത്തിനിരയായ 707 കുടുംബങ്ങളിലെ 2597 പേര്‍ 17 ക്യാമ്പുകളിലായി താമസിക്കുന്നുണ്ട്.  ക്യാമ്പുകളിലെ തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ ക്യാമ്പുകള്‍ ആരംഭിക്കും
 

Top