Society Today
Breaking News

കൊച്ചി: കള്ളവോട്ട് തടയാന്‍പോളിംങ് ഉദ്യോഗസ്ഥര്‍ നിര്‍ഭയമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ടീക്കാറാം മീണ. പ്രശനബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കുമെന്നും കേരളാ പൊലീസ് ബൂത്തുകള്‍ പുറത്തുമാത്രമായിരിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ള അവശ്യസര്‍വീസിലുള്ളവര്‍ക്കും പോസ്റ്റല്‍ബാലറ്റ് സൗകര്യം നല്‍കാനും തീരുമാനം. 

കള്ളവോട്ട് തടയാന്‍ വെബ്കാസ്റ്റിങ് ശക്തവും വ്യാപകവുമാക്കും. പോളിങ് ഉദ്യോഗസ്ഥര്‍ കള്ളവോട്ട് തടയണമെന്നും മിണ്ടാപ്രാണികളെ പോലെ നോക്കിയിരിക്കരുതെന്നും മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ പറഞ്ഞു. ഇപ്പോഴുള്ള സര്‍ക്കാരിനെയോ വരാന്‍പോകുന്ന സര്‍ക്കാരിനേയോ ഭയക്കേണ്ടതില്ല. ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍സംരക്ഷിക്കും. 

പ്രശ്നബാധിത ബൂചത്തുകള്‍ക്കുള്ളില്‍ കേന്ദ്രസേനയെ മാത്രമാവും വിന്യസിക്കുക, ബൂത്തിന് പുറത്താവും കേരള പൊലീസ്. പോളിങ് സമയം രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെയായിരിക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള ഇടങ്ങളില്‍ പോളിങ് വൈകിട്ട് ആറുമണിക്ക് അവസാനിപ്പിക്കും.

പൊലീസ്, ആരോഗ്യപ്രവര്‍ത്തകര്‍,  തുടങ്ങിയ അടിയന്തിര സര്‍വീസുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കൂടി ഇത്തവണ പോസ്റ്റല്‍ബാലറ്റ് സൗകര്യം നല്‍കും. 80ന് മുകളിലുള്ളവര്‍ക്കും കോവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് ഇപ്പോഴുണ്ട്. കര്‍ശന കോവിഡ് മാനദണ്ഡം പാലിച്ചാവണം പ്രചരണ പ്രവര്‍ത്തനം. കലാശക്കൊട്ടിനെ സംബന്ധിച്ച് പീന്നീട് തീരുമാനമെടുക്കും. സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനങ്ങളെടുക്കാനും ഉത്തരവിറക്കാനും തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുവാദം വേണമെന്നും ടീക്കാറാം മീണ അറിയിച്ചു. 
 

Top