Society Today
Breaking News

കൊച്ചി: വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ 'സ്‌നേഹത്തിന്റെ കാപ്പിക്കട' തുറന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി. എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ തുറന്നു പ്രവര്‍ത്തിച്ച കാപ്പിക്കട കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി സി ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. ടി.ജെ വിനോദ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി.

വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും സമൂഹത്തിന്റെയാകെ പിന്തുണ വയനാടിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് അനിവാര്യമാണെന്നും ടി.ജെ വിനോദ് എംഎല്‍എ പറഞ്ഞു. വയനാടിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് പി സി ജേക്കബ്ബ് പറഞ്ഞു.

യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറിയും എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റുമായ പ്രദീപ് ജോസ് അധ്യക്ഷത വഹിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത്, കെവിവിഇഎസ് വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സുബൈദ നാസര്‍,  കെവിവിഇഎസ് കളമശേരി നിയോജകമണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ അബ്ദുള്‍ ഖാദര്‍, എറണാകുളം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എഡ്വേര്‍ഡ് ഫോസ്റ്റസ്, ചേരാനെല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് അബ്ദുള്‍ ഷുക്കൂര്‍, നോര്‍ത്ത് യൂണിറ്റ് പ്രസിഡന്റ് പോള്‍ പെട്ട, പച്ചാളം യൂണിറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് സുരേഷ് ഗോപി, യൂത്ത് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീനാഥ് മംഗലത്ത്,  കെവിവിഇസ് കതൃക്കടവ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദലി, യൂത്ത് വിംഗ് തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് മുരളി, കെ.എ അനൂപ്, റഷീദ്, വി.ജംഷീര്‍ , ടിജോ തോമസ്, പി.പി ഫൈസല്‍, നടരാജ്, മോഹനന്‍ എളമക്കര,മാര്‍ട്ടിന്‍ ഇടപ്പള്ളി, ബിനു തേവര, ടെന്‍സണ്‍ തേവര, ജെയിന്‍ ലാല്‍, പ്രേം തേവര, കെ അന്‍സാരി തുങ്ങിയവര്‍ സംസാരിച്ചു.

Top