21-August-2024 -
By. news desk
കൊച്ചി: വയനാട് ഉരുള്‍പൊട്ടലില്‍ വീടും കച്ചവടസ്ഥാപനങ്ങളും അടക്കം സര്‍വ്വതും നഷ്ടപ്പെട്ട വ്യാപാരികളുടെ പുനരധിവാസത്തിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ സമാഹരിച്ച 2,05,302 രൂപയുടെ ചെക്ക് കെ.വി.വി.ഇ.എസ് എറണാകുളം ജില്ലാ കമ്മറ്റിയ്ക്ക് കൈമാറി. പൊറ്റക്കുഴിയിലെ വ്യാപാര ഭവനില്‍ നടന്ന സമ്മേളനത്തില്‍ എറണാകുളം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.സി ജേക്കബ്ബ് ക്യാഷ് ചെക്ക് ഏറ്റുവാങ്ങി.
സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിക്കുന്ന ഫണ്ടിന്റെ 10 ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും ബാക്കിവരുന്ന 90 ശതമാനം ഫണ്ട് ഉരുള്‍പൊട്ടലില്‍ കിടപ്പാടവും കച്ചവടസ്ഥാപനങ്ങളും നഷ്ടപ്പെട്ട വ്യാപാരികളുടെ പുനരധിവാസത്തിനായി ഉപയോഗിക്കുമെന്നും പി.സി ജേക്കബ്ബ് പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് എഡ്വേര്‍ഡ് ഫോസ്റ്റസ് അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.സി പോള്‍സണ്‍, അബ്ദുള്‍ റസാഖ്, യൂണിറ്റ് ജനറല്‍ സെക്രട്ടറി എസ്.മനോജ്കുമാര്‍, വൈസ് പ്രസിഡന്റുമാരായ പി.വി മോഹന്‍ദാസ്, ടി.എ ഉമ്മര്‍, സെക്രട്ടറിമാരായ സില്‍വസ്റ്റര്‍, സി.യു താഹ, ട്രഷറര്‍ പി.എ സഫറുള്ള, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി പുരുഷോത്തമന്‍, യൂത്ത് വിംഗ് വിംഗ് പ്രസിഡന്റ് എ. സി ഡിജു, വനിതാ വിംഗ് എളമക്കര യൂണിറ്റ് പ്രസിഡന്റ് കെ.എസ് ബേബി, ജനറല്‍ സെക്രട്ടറി ഷക്കീല, ട്രഷറര്‍ അമ്പിളി, തുടങ്ങിയവര്‍ സംസാരിച്ചു.