Society Today
Breaking News

കൊച്ചി: സപ്തഗിരി ഗ്രൂപ്പിന്റെ ഭക്ഷ്യവിഭാഗമായ സംതൃപ്തിയുടെ നേതൃത്വത്തില്‍ വിവിധ അച്ചാറുകള്‍ പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ ടാക്‌സ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് അസിറ്റന്റ് കമ്മീഷണര്‍ എന്‍ എസ് ജയശ്രീ പ്രോഡക്റ്റ് ലോഞ്ച് നിര്‍വഹിച്ചു.

സര്‍ക്കാരിന്റെ വോക്കല്‍ ഫോര്‍ ലോക്കല്‍ പരിപാടിയും  ഡിജിറ്റല്‍ പ്ലാറ്റുഫോമുകളും വനിത സംരംഭകര്‍ക്ക് ബിസിനസ്സ് രംഗത്ത് ഉള്‍പ്പടെ വളര്‍ന്ന് വരാനുള്ള സാഹചര്യം ഇപ്പോള്‍ സജ്ജമാണെന്നും  അത് പരമാവധി പ്രയോജനപ്പെടുത്തി വനിതകള്‍ സ്വയംശാക്തീകരണത്തിന്റെ പാതയിലാണെന്നും മുഖ്യപ്രഭാഷണം നടത്തിയ കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ ഡോ. കെ  ജയശ്രീ വാധ്യാര്‍ അഭിപ്രായപ്പെട്ടു.

കയറ്റുമതിയും ഓണ്‍ലൈന്‍ വിതരണവും ലക്ഷ്യമിടുന്ന സംതൃപ്തി അച്ചാറുകള്‍ അസംസ്‌കൃത വസ്തുക്കളുടെ തിരഞ്ഞെടുപ്പ് മുതല്‍ പാക്കേജിങ്ങ് വരെ ഉയര്‍ന്ന ഗുണനിലവാരത്തിലാണ് തയ്യാറാക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സപ്തഗിരി ഗ്രൂപ്പിന്റെ സ്ഥാപക ആര്‍  ശ്വേത വ്യക്തമാക്കി.നിര്‍മാണ യൂണിറ്റുകളില്‍ പൂര്‍ണമായും വനിതകള്‍ക്ക് മുന്‍ഗണന നടത്തിയാണ് ഇപ്പോള്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരായ ആര്‍ ശ്രേയ,ആര്‍ ശ്രിയ എന്നിവരും യോഗത്തില്‍ സംസാരിച്ചു.

Top