Society Today
Breaking News

കൊച്ചി :  സംസ്ഥാനത്തെ  സ്വകാര്യ ആശുപത്രികള്‍, ലാബ്, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ ലൈസന്‍സുകള്‍ പിഴകൂടാതെ  പുതുക്കുന്നതിനുള്ള സമയം സെപ്തംബര്‍ 30 ന് അവസാനിക്കുമെന്ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എം. എം ഹനീഷ്, സെക്രട്ടറി ഡോ. ജോര്‍ജ്ജ് തുകലന്‍, ട്രഷറര്‍ ഡോ.സച്ചിന്‍ സുരേഷ് എന്നിവര്‍ അറിയിച്ചു. പിഴ കൂടാതെ ലൈസന്‍സ് പുതുക്കാന്‍ സാവാകശം അനുവദിക്കണമെന്ന  ഐ.എം.എ കൊച്ചിയുടെ നിവേദനം പരിഗണിച്ച് കൊച്ചി മേയര്‍ അഡ്വ.എം. അനില്‍ കുമാര്‍ മുന്‍കൈ എടുത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍ നടന്ന പാരാതി പരിഹാര അദാലത്തിലാണ് സമയ പരിധി ദീര്‍ഘിപ്പിച്ചത്. ഈ സൗകര്യം എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് കൊച്ചിന്‍ ഐ.എ.എ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
 

Top