30-September-2024 -
By. news desk
കൊച്ചി : ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന് (ഐ.എം.എ) കൊച്ചി ശാഖയുടെ 2024-25 വര്‍ഷത്തെ പ്രസിഡന്റായി ഡോ.ജേക്കബ്ബ് അബ്രാഹം (ലിസി ആശുപത്രി) സെക്രട്ടറിയായി ഡോ. സച്ചിന് സുരേഷ് (ശ്രീ സുധീന്ദ്ര ആശുപത്രി), ട്രഷറര്‍ ആയി ഡോ.ബെന്‍സിര്‍ ഹുസൈന് (ഫ്യുച്ചറെയ്സ് ആശുപത്രി) എന്നിവരെ തിരഞ്ഞെടുത്തു. ഡോ. എം.എം ഹനീഷ് (ഇമ്മീഡിയേറ്റ് പാസ്റ്റ് പ്രസിഡന്റ് ആന്റ് എസ്.ഡബ്ല്യു.സി മെമ്പര്‍), ഡോ. അതുല്‍ ജോസഫ് മാനുവല്‍ (പ്രസിഡന്റ് ഇലക്ട്), ഡോ.അനിതാ തിലകന്, ഡോ.ആര്. രമേഷ്കുമാര്‍, ഡോ.ജോര്‍ജ്ജ് തുകലന്‍, ഡോ. എം.എം ഫൈസല്‍, ഡോ.വിനോദ് പത്മനാഭന് (വൈസ്പ്രസിഡന്റുമാര്‍), ഡോ.ജോബി അബ്രാഹം, ഡോ. അന്‍വര്‍ ഹസൈന്, ഡോ.കാര്‍ത്തിക് ബാലചന്ദ്രന്, ഡോ. ആല്വിന് ആന്റണി (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഡോ. എം. വേണുഗോപാലായിരുന്നു വരണാധികാരി. ഒക്ടോബര്‍ ആറിന് കലൂര്‍ ഐ.എം.എ ഹൗസില്‍ വൈകിട്ട് ഏഴിന് നടക്കുന്ന സമ്മേളനത്തില്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടക്കും. കൊച്ചിന് ഐ.എം.എയുടെ 202425 വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികളുടെ അവതരണവും ചടങ്ങില്‍ നടക്കും.