4-October-2024 -
By. news desk
കൊച്ചി: അസ്സോസിയേഷന്‍ ഓഫ് ഓട്ടോ ലാറിങ്കോളജിസ്റ്റ് ഓഫ് ഇന്ത്യ(എഒ ഐ)യുടെ 76ാമത് ദേശിയ സമ്മേളനം ' എഒഐ കോണ്‍ 2025 '(AOICON2025 KOCHI) ന് കൊച്ചി വേദിയാകുന്നു. അസ്സോസിയേഷന്‍ ഓഫ് ഓട്ടോ ലാറിങ്കോളജിസ്റ്റ് ഓഫ് ഇന്ത്യ എഒ ഐ കൊച്ചി ചാപ്റ്ററും കൊച്ചിന്‍ സൊസൈറ്റി ഓഫ് ഓട്ടോ ലാറിങ്കോളജിസ്റ്റ് ഫോര്‍ മെഡിക്കല്‍ സര്‍വ്വീസസും (Cochin Socitey of Otolaryngologists for Medical Servicse) സംയുക്തമായിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.വിദേശരാജ്യങ്ങളില്‍ നിന്നടക്കം ഇഎന്‍.ടി മേഖലയിലെ വിദഗ്ദര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ അക്കാദമികതല സെമിനാറുകള്‍, പ്രബന്ധാവതരണങ്ങള്‍, ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ളവ നടക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.
ഇ.എന്‍.ടി മേഖലയിയിലെ നൂതന ചികില്‍സാ രീതികള്‍, ആധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെയുള്ളവ സംബന്ധിച്ച് സമ്മേളനം വിശദമായി ചര്‍ച്ച ചെയ്യും. മാറുന്ന കാലഘട്ടത്തില്‍ ഇ.എന്‍.ടി മേഖലയുടെ ഭാവി രൂപപ്പെടുത്തല്‍ കൂടിയാകും സമ്മേളനം. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി ആയിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ദേശീയ സമ്മേളനങ്ങളുടെ ഹബ്ബായി കേരളവും കൊച്ചിയും മാറുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ ഉണര്‍വ്വായി സമ്മേളനം മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി https://www.aoicon2025.com/