Society Today
Breaking News

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് നെക്സ്റ്റ് ജെന്‍ ബിസിനസ് കൗണ്‍സിലിന്റെ കീഴിലുള്ള കൊച്ചി ക്ലസ്റ്ററിലെ മാരിയറ്റ് ഹോട്ടലുകള്‍ 3,10,669 രൂപ സംഭാവന നല്‍കി. ദി ആര്‍ട്ടിസ്റ്റ് കൊച്ചി ട്രിബ്യൂട്ട് പോര്‍ട്ട്‌ഫോളിയോ ഹോട്ടല്‍ അസിസ്റ്റന്റ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍ ടി എസ് അഭിഷേക്, ഓപ്പറേഷന്‍സ് മാനേജര്‍ അഭിഷേക് ശര്‍മ, കൊച്ചി മാരിയറ്റ് ഹോട്ടല്‍ ഹ്യൂമന്‍ റിസോഴ്‌സസ് ഡയറക്ടര്‍ ശ്യാം നായര്‍, ലെ മെറിഡിയന്‍ കൊച്ചി ജനറല്‍ മാനേജര്‍ സതീഷ്   ശ്രീനിവാസമൂര്‍ത്തി, ഹ്യൂമന്‍ റിസോഴ്‌സസ് അസിസ്റ്റന്റ് ഡയറക്ടര്‍ റൊവേന റോച്ച എന്നിവര്‍ ചേര്‍ന്ന് മന്ത്രി പി രാജീവിന് ചെക്ക് കൈമാറി. പ്രാദേശിക സമൂഹത്തിന്റെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി മാരിയറ്റ് ഹോട്ടല്‍ ഗ്രൂപ്പ് കാണിക്കുന്ന   ഈ സമര്‍പ്പണ മനോഭാവം മാതൃകാപരമാണെന്ന് സംഭാവന സ്വീകരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

Top