8-October-2024 -
By. news desk
കൊച്ചി: അഞ്ചു മിനിറ്റ് കൊണ്ട് പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്ന '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' ശ്രേണിയില്‍ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് ഈസ്റ്റേണ്‍. പുട്ട്, പാലപ്പം, നെയ്യ് ഉപ്പുമാവ്, ദോശ, ഇഡ്ഡലി, ഇടിയപ്പം എന്നി അഞ്ചിനങ്ങളിലെ പ്രഭാത ഭക്ഷണത്തിന്റെ ഇന്‍സ്റ്റന്റ് ശ്രേണിയാണ് ഈസ്റ്റേണ്‍ അവതരിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ 40 വര്‍ഷമായി മലയാളിയുടെ രുചിഭേദങ്ങളെ സ്വാധീനിക്കുന്ന ഭക്ഷണ വിഭവങ്ങള്‍ ഒരുക്കുന്നതില്‍ മുന്‍പന്തിയിലാണ് ഈസ്റ്റേണ്‍ എന്ന് ഈസ്റ്റേണ്‍ സിഎംഒ മനോജ് ലാല്‍വാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാറിയ ജീവിത സാഹചര്യത്തിനനുസരിച്ച് മലയാളിയുടെ ജീവിതങ്ങള്‍ മാറിയെങ്കിലും നമ്മുടെ പരമ്പരാഗത ഭക്ഷണരീതികള്‍ ചേര്‍ത്ത് പിടിക്കുന്നതില്‍ മലയാളികള്‍ ഇപ്പോഴും ശ്രദ്ധാലുക്കളാണ്. പ്രഭാത ക്ഷണം തനതായി ഉണ്ടാക്കുന്നതില്‍ കേരളീയര്‍ പുലര്‍ത്തുന്ന വൈഭവം ശ്രദ്ധേയമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളുമായി സംസാരിക്കുകയും പ്രഭാത ഭക്ഷണം പാചകം ചെയ്യുന്നതില്‍ ഓരോരുത്തരും നേരിടുന്ന അധിക സമയം, അധിക അധ്വാനവും ഇല്ലാതാക്കുന്ന ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി സാന്നിധ്യം ഇല്ലന്നറിഞ്ഞാണ് ഈസ്റ്റേണ്‍ ഇത്തരത്തില്‍ '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' അവതരിപ്പിച്ചിട്ടുള്ളത്. ഈസ്റ്റേണ്‍ ഭക്ഷണ ഉല്‍പ്പന്നങ്ങളെ കൈനീട്ടി സ്വീകരിച്ച ഉപഭോക്താക്കള്‍ ഇതും സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും മനോജ് ലാല്‍വാനി പറഞ്ഞു.