5-November-2024 -
By. sports desk
ജില്ല, പോയിന്റുകള്‍, സ്വ4ണ്ണം, വെള്ളി, വെങ്കലം എന്ന ക്രമത്തില്‍
പാലക്കാട് -–301 പോയിന്റ്, 19 സ്വര്‍ണം, 36 വെള്ളി, 49 വെങ്കലം
മലപ്പുറം – - 208, 14, 26, 48
എറണാകുളം-195, 15, 22, 37
കോഴിക്കോട്- 182, 11, 25, 33
കൊച്ചി: നീന്തല്‍ക്കുളത്തില്‍ പിറന്ന അഞ്ച് റെക്കോഡുകളോടെ സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മത്സരദിനങ്ങള്‍ക്ക് ആവേശകരമായ തുടക്കം. ഇതിനകം പൂര്‍ത്തിയായ ഗെയിംസ് മത്സരങ്ങളുടെ മികവില്‍ തിരുവനന്തപുരം ജില്ലയാണ് പോയിന്റ് നിലയില്‍ മുന്നില്‍. അക്വാട്ടിക്‌സ്, ഗെയിംസ് മത്സരയിനങ്ങളാണ് ആദ്യ ദിനം നടന്നത്. അക്വാട്ടിക്‌സില്‍ 24 മത്സരങ്ങളും ഗെയിംസില്‍ 28 മത്സരങ്ങളും പൂര്‍ത്തിയായി.
കായികമേളയുടെ ആവേശമായ അത്‌ല്റ്റിക്‌സ് മത്സരങ്ങള്‍ക്ക് നാളെ (നവംബ 7) മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ തുടക്കമാകും.
സവിശേഷ പരിഗണന അ4ഹിക്കുന്നവര്‍ ക്കായുള്ള മത്സരയിനങ്ങളും പൂര്‍ത്തിയായി. ഗെയിംസ് ഇനങ്ങളില്‍ 280 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 687 പോയിന്റുകളുമായി തിരുവനന്തപുരം ജില്ലയാണ് മുന്നില്‍. 79 സ്വര്‍ണ്ണവും 62 വെള്ളിയും 66 വെങ്കലവുമാണ് ജില്ല നേടിയത്.40 സ്വര്‍ണവും 27 വെള്ളിയും 40 വെങ്കലവുമായി 373 പോയിന്റോടെ തൃശൂര്‍ രണ്ടാം സ്ഥാനത്തും 41 സ്വര്‍ണവും 27 വെള്ളിയും 40 വെങ്കലവുമായി 349 പോയിന്റോടെ കണ്ണൂര്‍ജില്ല മൂന്നാം സ്ഥാനത്തുമാണ്.
കോതമംഗലം എംഎ കോളേജില്‍ നടന്ന 400 മീറ്റര്‍ ഫ്രീസ്‌റ്റൈലിലാണ് മേളയിലെ ആദ്യ റെക്കോഡ് പിറന്നത്. തിരുവനന്തപുരം എം വി എച്ച് എസ് എസിലെ മോന്‍ഗം തീര്‍ഥു സാംദേവാണ് ഒളിംപിക്‌സ് മാതൃകയില്‍ നടത്തുന്ന ആദ്യ സ്‌കൂള്‍ കായിക മേളയുടെ ചരിത്ര തീരത്തേക്ക് നീന്തിക്കയറിയത്. 2023 ലെ സ്വന്തം റെക്കോഡായ 4.19.76 മിനിറ്റാണ് മോ9ഗം തിരുത്തിക്കുറിച്ചത്. 4.16.25 ആണ് മോ9ഗത്തിന്റെ പുതിയ വേഗം.
സീനിയര്‍ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്ക് വിഭാഗത്തില്‍ തുണ്ടത്തില്‍ എംവിഎച്ച്എസിലെ എസ്. അഭിനവ്, 200 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്ക് സബ് ജൂനിയ4 ഗേള്‍സ് വിഭാഗത്തില്‍ വെഞ്ഞാറമൂട് ഗവ.എച്ച് എസ് എസിലെ ആര്‍.ബി. ഭാഗ്യകൃഷ്ണ, ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ പ്രൊവിഡ9സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ. ദേവിക, 200 മീറ്റര് ബ്രെസ്റ്റ് സ്‌ട്രോക്ക് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ തുണ്ടത്തില്‍ എം വി എച്ച് എസിലെ നടകുടിതി പവനി സരയു എന്നിവരും അക്വാട്ടിക് മത്സരയിനങ്ങളുടെ ആദ്യദിനത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ചു.
തിരുവനന്തപുരം ജില്ലയാണ് മേളയിലെ ആദ്യ മെഡല്‍ നേടിയത്. സവിശേഷ പരിഗണന അര്‍ഹിക്കുന്നവരുടെ വിഭാഗത്തില്‍ നടന്ന 14 വയസിന് മുകളിലുള്ളവരുടെ മിക്‌സഡ് സ്റ്റാന്‍ഡിംഗ് ജമ്പിലാണ് തിരുവനന്തപുരം സ്വര്‍ണം നേടിയത്.സവിശേഷ പരിഗണന അ4ഹിക്കുന്ന കുട്ടികളെ അണിനിരത്തി ചരിത്രത്തിലേക്ക് ചുവടുവെയ്ക്കുകയാണ് ഈ കായികമേള. എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് സവിശേഷ പരിഗണന അര്‍ഹിക്കുന്നവര്‍ക്കായി സമര്‍പ്പിച്ച ദിനത്തോടെ കായിക മേള തുടങ്ങിയത്.എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ഫെന്‍സിംഗ് സീനിയര്‍ വിമന്‍ എപ്പി വിഭാഗത്തില്‍ വിജയിച്ചത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ ജേതാക്കളായ നിവേദിയ നായരും റീബ ബെന്നിയുമാണ്. സ്‌കൂളുകളില്‍ 73 പോയിന്റുകളുമായി തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്എസ്എസ് ആണ് മുന്നില്‍ 52 പോയിന്റുകളുമായി വട്ടിയൂര്‍ക്കാവ് ഗവ. വിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 43 പോയിന്റുകളുമായി കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്താണ്.