7-November-2024 -
By. news desk
കൊച്ചി: ശൂര സംഹാരത്തിനും ഭക്തരുടെ ഉപാസനയ്ക്കുമായി പഴനിമല ശ്രീകോവിലില്‍ പൂജിച്ച ശക്തിവേലിന് എറണാകുളം ചിറ്റേത്ത്് ശ്രീബാലസുബ്രമഹ്ണ്യന്‍ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. സ്വാമി സുനില്‍, സ്വാമി ലാലന്‍ ചിറ്റൂര്‍, അഖില ഭാരത നാരായണീയ മഹോല്‍സവ സമിതി ജില്ലാ പ്രസിഡന്റ് എസ് .അജിത് കുമാര്‍, വെണ്ണല പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ സ്‌കന്ദ ഷഷഠി ദിനമായ ഇന്നലെ (നവംബര്‍ 7) രാവിലെ ഒമ്പത് മണിയോടെ പഴനിയില്‍ നിന്നും എത്തിച്ച ശക്തിവേല്‍ ക്ഷേത്രം അധികാരി സി.ജി രാജഗോപാല്‍, ആര്‍. ബാബു, എം.ബി വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു.
തുടര്‍ന്ന് ക്ഷേത്രേശന്‍ സ്വാമി സി.വി പുഷ്പന്‍, ക്ഷേത്രം തന്ത്രി സി. എന്‍ സിജു എന്നിവര്‍ ചേര്‍ന്ന് ശക്തിവേല്‍ ഏറ്റുവാങ്ങി ഭക്തര്‍ക്ക് ദര്‍ശിക്കുന്നതിനും സമര്‍പ്പണം നടത്തുന്നതിനുമായി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്ന് നടന്ന പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷം അഖില ഭാരത നാരായണീയ സമിതി ജനറല്‍ സെക്രട്ടറി ഐ.ബി ശശിധരന്‍ ആദ്യ സമര്‍പ്പണം നടത്തി. പൂയം മഹോല്‍സവ ദിനായ നവംബര്‍ 22 വരെ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ എത്തി ശക്തിവേല്‍ സമര്‍പ്പിക്കാമെന്ന് ക്ഷേത്രം ജനറല്‍ കണ്‍വീനര്‍ സി.വി സജിനി അറിയിച്ചു.