10-November-2024 -
By. sports desk
കൊച്ചി: സംസ്ഥാനസ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം. 1926 പോയിന്റുകളുമായി മുന്നിലുള്ള തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യ9 പട്ടത്തോടടുക്കുകയാണ്. 833 പോയിന്റുകളുമായി തൃശൂര്‍ രണ്ടാം സ്ഥാനത്തുണ്ട്. അത് ലറ്റിക്‌സ് മത്സരങ്ങളിലെ മിന്നും പ്രകടനങ്ങളുടെ കരുത്തില്‍ മലപ്പുറം മൂന്നാം സ്ഥാനത്തെത്തി. 759 പോയിന്റുകള്‍ നേടിയാണ് മലപ്പുറം കണ്ണൂൂരിനെ മറികടന്നത്.
226 സ്വര്‍ണ്ണവും 149 വെള്ളിയും 163 വെങ്കലവുമായാണ് തിരുവനന്തപുരം മേളയില്‍ ആധിപത്യമുറപ്പിച്ചത്. 79 സ്വര്‍ണവും 65 വെള്ളിയും 95 വെങ്കലവുമാണ് തൃശൂരിന്. 60 സ്വര്‍ണ്ണവും 81 വെള്ളിയും 134 വെങ്കലുമാണ് മലപ്പുറം നേടിയത്. അക്വാട്ടിക് മത്സരങ്ങള്‍ക്ക് പിന്നാലെ ഗെയിസിംലും ആധിപത്യം നേടി 144 സ്വര്‍ണവും 88 വെള്ളിയും 100 വെങ്കലവുമായാണ് തിരുവനന്തപുരം ചാമ്പ്യ. അത് ലറ്റിക്‌സ് മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഗെയിംസില്‍ ആകെയുള്ള 526 മത്സരയിനങ്ങളും പൂ4ത്തിയായി. അത് ലറ്റിക്‌സില്‍ ആകെയുള്ള 96 മത്സരങ്ങളില്‍ 74 എണ്ണം പൂ4ത്തിയായി.
രണ്ട് റെക്കോഡുകള്‍ സ്വന്തമാക്കിയ കാസര്‍കോട് കുട്ടമത്ത് ജി എച്ച് എസ് എസ് വിദ്യാര്‍ത്ഥിയായ കെ.സി. സെര്‍വനാണ് ഇന്നത്തെ താരം. സീനിയര്‍ ബോയ്‌സ് (അഞ്ച് കിലോ ) ഷോട്ട് പുട്ടിലും ഡിസ്‌കസ് ത്രോയിലുമാണ് (1.5കിലോ ) സെ4വ9 മീറ്റ് റെക്കോഡ് നേടിയത്. ഷോട്ട്പുട്ടില്‍ 17.74 മീറ്റര്‍ ദൂരം എറിഞ്ഞു റെക്കോര്‍ഡ് സ്വന്തമാക്കിയ സെ4വ9 60.24 മീറ്റര്‍ എറിഞ്ഞാണ് ഡിസ്‌കസ് ത്രോയില്‍ റെക്കോഡ് നേടിയത്.
ജില്ല, പോയിന്റുകള്‍, സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്ന ക്രമത്തില്‍
ഓവറോള്‍
തിരുവനന്തപുരം – 1926, 226, 149, 163
തൃശൂ4 – 833, 79, 65, 95
മലപ്പുറം – 759, 60, 81, 134
കണ്ണൂര്‍ – 697, 70, 63, 69,
പാലക്കാട് – 695, 51, 66, 113
എറണാകുളം – 626, 53, 71, 78
കോഴിക്കോട് – 590, 46, 65, 79
അത് ലറ്റിക്‌സ്
മലപ്പുറം – 182, 18, 23, 20
പാലക്കാട് – 147, 19, 10, 14
തിരുവനന്തപുരം – 59, 8, 5, 3
എറണാകുളം – 54, 6, 7, 3
കോഴിക്കോട് – 54, 6, 4, 7
കാസ4ഗോഡ് – 38, 6, 2, 2
ആലപ്പുഴ – 37, 3, 6, 3
ഗെയിംസ്
തിരുവനന്തപുരം 1213, 144, 88, 100
തൃശൂര്‍ 744, 73, 56, 75
കണ്ണൂര്‍ 673, 67, 61, 66
മലപ്പുറം 568, 41, 57, 113
പാലക്കാട് 522, 32, 52, 89
കോഴിക്കോട് 520, 38, 59, 72
എറണാകുളം 410, 34, 43, 63
ഒളിമ്പിക്‌സ് മാതൃകയില്‍ സംഘടിപ്പിച്ച സംസ്ഥാനസ്‌കൂള്‍ കായികമേളയുടെ സമാപനസമ്മേളനം ഇന്ന് വൈകിട്ട് 4 ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദ്യമായി ഏര്‍പ്പെടുത്തിയ ചീഫ് മിനിസ്‌റ്റേഴ്‌സ് എവര്‍റോളിങ് ട്രോഫി മുഖ്യമന്ത്രി ജേതാക്കള്‍ക്ക് സമ്മാനിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം.വിജയന്‍, നടന്‍ വിനായകന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും.