Society Today
Breaking News

കൊച്ചി: രാജ്യത്തെ പ്രമുഖ ആഗോള മെഡ്ടെക് കമ്പനികളിലൊന്നായ മെറില്‍ പി എല്‍ ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച അത്യാധുനിക നിര്‍മ്മാണ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മെറില്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ പങ്കെടുത്തു.

പ്രമുഖ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ കമ്പനിയും കയറ്റുമതിക്കാരുമായ മെറില്‍, മെഡ്ടെക് രംഗത്ത് ഉയര്‍ന്ന ഗുണനിലവാരമുള്ള 'മേക്ക് ഇന്‍ ഇന്ത്യ' ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കുകയും ആത്മനിര്‍ഭര്‍ ഭാരത് എന്ന രാജ്യത്തിന്റെ ലക്ഷ്യത്തിന് പിന്തുണ നല്‍കുകയും ചെയ്തുവരികയാണെന്ന്  മെറില്‍  സിഇഒ, വിവേക് ഷാ പറഞ്ഞു.

2024ലെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ ഗുജറാത്ത് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ച മെറില്‍, മെഡിക്കല്‍ ഉപകരണ മേഖലയില്‍ അടുത്തിടെ നടത്തിയ 910 കോടി രൂപയുടെ നിക്ഷേപം ഉള്‍പ്പെടെ ഇതിനകം 1,400 കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ട്.ആരോഗ്യ പരിപാലന രംഗത്ത് സ്വാശ്രയത്വം കൈവരിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും വിവേക് ഷാ പറഞ്ഞു. കൂടുതല്‍  വിവരങ്ങള്‍ക്ക് corp-comm@merilllife.com സന്ദര്‍ശിക്കുക.
 

Top